30 May Saturday

‘എന്ത്‌ന്നാണ്‌പ്പാ വേണ്ടത്‌...’ സയനോര ഫോണിലാണ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കണ്ണൂർ
ഹലോ... കോൾ എടുത്തതും മറുതലയ്ക്കൽനിന്നും അവശ്യസാധനങ്ങളുടെ ഒരു  നീണ്ട ലിസ്റ്റ്. പറഞ്ഞതെല്ലാം എഴുതിയെടുത്ത് ഫോൺ വയ്‌ക്കുന്നതിന് മുമ്പ് സയനോര പറഞ്ഞു, ഇത് ഞാനാണ് ഗായിക സയനോര. അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ  അവശ്യസാധന വിതരണത്തിന് ജില്ലാ പഞ്ചായത്തിൽ  ആരംഭിച്ച കോൾ സെന്ററിൽ ഞായറാഴ്ച കോളുകൾ എടുക്കാനും പൊതുജനങ്ങളോട് അൽപ്പം കുശലം  പറയാനും ഗായിക സയനോര ഫിലിപ്പുമുണ്ടായിരുന്നു. താവക്കര സ്വദേശിനിയായ രജനി രാജേന്ദ്രന്റേതായിരുന്നു ആദ്യ കോൾ. പാൽ, ഉരുളക്കിഴങ്ങ്, ഉള്ളി, നേന്ത്രപ്പഴം, ഹാൻഡ്‌ വാഷ്, ഡിഷ് വാഷ് തുടങ്ങിയ സാധനങ്ങൾ ആവശ്യപ്പെട്ടായിരുന്നു രജനിയുടെ വിളി.  ഇതുപോലെ ദിനംപ്രതി 200 ലേറെ പേരാണ് കോൾ സെന്ററിലേക്ക് വിളിച്ച് സാധനങ്ങൾ ആവശ്യപ്പെടുന്നത്.

 

പ്രധാന വാർത്തകൾ
 Top