30 May Saturday

71 തദ്ദേശസ്ഥാപനങ്ങളില്‍ സമൂഹ അടുക്കള

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കണ്ണൂർ
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ   ഭക്ഷണം ലഭ്യമാക്കുന്നതിനായി ജില്ലയിലെ 71 തദ്ദേശ സ്ഥാപനങ്ങളിൽ കമ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു. 7500ലേറെ പേർക്കാണ് ഞായറാഴ്ച ഇവ വഴി ഉച്ചഭക്ഷണം ലഭ്യമാക്കിയത്.  
കണ്ണൂർ കോർപ്പറേഷൻ, പയ്യന്നൂർ, തളിപ്പറമ്പ്, ശ്രീകണ്‌ഠപുരം, ഇരിട്ടി, ആന്തൂർ, മട്ടന്നൂർ, പാനൂർ, കൂത്തുപറമ്പ, തലശേരി നഗരസഭകൾ, 61 പഞ്ചായത്തുകൾ തുടങ്ങി 71 തദ്ദേശ സ്ഥാപനങ്ങളിലാണ് കുടുംബശ്രീയുടെ സഹകരണത്തോടെ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചിരിക്കുന്നത്. കണ്ണൂർ കോർപ്പറേഷൻ, തലശേരി നഗരസഭാ പരിധികളിൽ രണ്ട് വീതം കമ്യൂണിറ്റി കിച്ചൺ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികൾ, ലോക്‌ ഡൗൺ കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, ഹോം ക്വാറന്റൈനിൽ കഴിയുന്നവരിൽ ഭക്ഷണം ആവശ്യമുള്ളവർ തുടങ്ങിയവർക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
കണ്ണൂരിൽ കോർപ്പറേഷന്റെ  കമ്യൂണിറ്റി കിച്ചൺ സൺ ഷൈൻ ഓഡിറ്റോറിയത്തിലാണ്.   കണ്ണൂർ മുനിസിപ്പൽ സ്‌കൂളിൽ ജില്ലാ ഭരണസംവിധാനം സ്‌പെഷ്യൽ കമ്യൂണിറ്റി കിച്ചണും ആരംഭിച്ചിട്ടുണ്ട്.  'കണ്ണൂർ താലി' എന്ന പേരിലാണ് ഇവിടെ ഭക്ഷണ വിതരണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. നഗരത്തിൽ ഒറ്റപ്പെട്ടുപോയ ആളുകൾ, അതിഥി തൊഴിലാളികൾ, കൊറോണ കെയർ സെന്ററുകളിൽ താമസിപ്പിച്ചിരിക്കുന്നവർ തുടങ്ങിയവർക്കാണ് ഇവിടെനിന്നും  ഭക്ഷണം ഒരുക്കി നൽകുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top