30 May Saturday

ചെത്തുതൊഴിലാളികൾക്ക്‌ ധനസഹായത്തിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കണ്ണൂർ
തൊഴിൽരഹിതരായ  രജിസ്‌റ്റേർഡ് തൊഴിലാളികൾക്ക് കേരള  കള്ളുചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് പതിനായിരം രൂപ  തിരിച്ചടക്കേണ്ടാത്ത വായ്പയായി നൽകുന്നു.  വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, ക്ഷേമനിധി  കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ വ്യക്തമാക്കുന്ന പാസ്‌ബുക്ക് പേജിന്റെ പകർപ്പ്  എന്നിവ ഉൾപ്പെടുത്തണം. നിലവിൽ തൊഴിൽ ചെയ്തിരുന്നവരും ലോക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടവരുമായ തൊഴിലാളികൾക്ക് മാത്രമാണ് വായ്പ അനുവദിക്കുന്നത്.   അപേക്ഷ  30 മുതൽ ഏപ്രിൽ നാലുവരെ കണ്ണൂർ വെൽഫെയർ ഫണ്ട്‌ ഇൻസ്‌പെക്ടർ ഓഫീസിൽ ഇ മെയിൽ മുഖേന സ്വീകരിക്കും.  അപേക്ഷകന്റെ മൊബൈൽ ഫോൺ നമ്പറും അപേക്ഷയിൽ രേഖപ്പെടുത്തണം.  ഇ മെയിൽ വിലാസം: ktwwfboard.knr@gmail.com. ഫോൺ:  9496137945.
പ്രധാന വാർത്തകൾ
 Top