കുറവിലങ്ങാട്
ആഗോള മരിയൻ തീർഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിലെ മൂന്ന് നോമ്പ് തിരുനാളിന് ഞായറാഴ്ച കൊടിയേറി. പുലർച്ചെ 5.30ന് ആരംഭിച്ച കുർബാനയ്ക്കുശേഷം ആർച്ച്‌പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയേൽ കൊടിയേറ്റ് നടത്തി. തിരുനാളിന്റെ ആദ്യദിനമായ തിങ്കൾ പുലർച്ചെ അഞ്ചിന് സ്വരുപങ്ങളുടെ പ്രതിഷ്ഠ നടക്കും.
5.30ന്, 7നും 8.30നും കുർബാന. തുടർന്ന് തിരുശേഷിപ്പ് പ്രതിഷ്ഠ. രാവിലെ 10ന് നടക്കുന്ന തിരുനാൾ റാസയിൽ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപോലീത്ത മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകും. വൈകിട്ട് മൂന്നിനും അഞ്ചിനും കുർബാന. രാത്രി 8.15ന് പകലോമറ്റം, കുര്യനാട്, കോഴാ, തോട്ടുവാ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണങ്ങൾ പള്ളിയിൽ നിന്നുള്ള പ്രദക്ഷിണവുമായി പള്ളിക്കവലയിൽ സംഗമിക്കും. ചൊവ്വ പകൽ ഒന്നിന് കപ്പൽപ്രദക്ഷിണം. മൂന്നാംദിനമായ ബുധനാഴ്ച ഇടവകതിരുനാൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..