23 November Monday

ആദിവാസികളുടെ പുനരധിവാസം റവന്യൂ വകുപ്പിന്‌‌ 107.11 ഹെക്ടർ വനഭൂമി കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
മലപ്പുറം
ഭൂരഹിതരായ പട്ടികവർഗ കുടുംബങ്ങൾക്ക്‌ വിതരണം ചെയ്യാൻ 107.11 ഹെക്ടർ നിക്ഷിപ്ത വനഭൂമി വനം വകുപ്പ്‌ റവന്യൂ വകുപ്പിന്‌ കൈമാറിയതായി കലക്ടർ കെ ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലമ്പൂർ നോർത്ത്‌ ഫോറസ്റ്റ്‌ ഡിവിഷനിലെ നിലമ്പൂർ വില്ലേജിലെ തൃക്കൈക്കുത്ത്‌ ബിറ്റിലെ 6.59 ഹെക്ടർ, അകമ്പാടം വില്ലേജിലെ അത്തിക്കൽ ബിറ്റിലെ 11.52 ഹെക്ടർ, കുറുമ്പലങ്ങോട്‌ വില്ലേജിലെ നെല്ലിപ്പൊയിൽ –- കൊടീരി ബിറ്റ്‌ 1ലെ 89 ഹെക്ടർ ഭൂമിയാണ്‌ റവന്യൂ വകുപ്പിന്‌ കൈമാറിയത്‌. ഭൂമി വിതരണം ചെയ്യാൻ 2003, 2004 വർഷങ്ങളിലാണ് ‌കേന്ദ്ര വനം –- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്‌. 
ഇത്‌ ഗതാഗതസൗകര്യത്തോടെ പ്ലോട്ടുകളാക്കി തിരിച്ചു. തൃക്കൈക്കുത്ത്‌ ബിറ്റ്‌ 10 സെന്റ്‌ വീതമുള്ള 143 പ്ലോട്ടുകളാക്കിയും അത്തിക്കൽ ബിറ്റ്‌ 3 –- 20 സെന്റ്‌ വീതമുള്ള 119 പ്ലോട്ടുകളാക്കിയും നെല്ലിപ്പൊയിൽ –- കൊടീരി ബിറ്റ്‌ 1 –- 20 സെന്റ്‌ വീതമുള്ള 992 പ്ലോട്ടുകളാക്കിയും മാറ്റി. എല്ലാ പ്ലോട്ടുകളിലും ഭവനനിർമാണത്തിന്‌ വേണ്ടി അഞ്ച്‌ സെന്റ്‌ സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്‌. ഭൂമി പതിച്ചു ലഭിക്കുന്നതിന്‌ താൽപ്പര്യമുള്ള പട്ടികവർഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ച്‌‌ 2019 നവംബർ 28ന്‌ നിലമ്പൂർ ഐടിഡിപി പ്രോജക്ട് ഓഫീസർ വിഞ്ജാപനം പുറപ്പെടുവിച്ചു. ഇതുപ്രകാരം 1709 അപേക്ഷ ലഭിച്ചു. ഇവയിൽ ഭൂമിയും വീടും ഇല്ലാത്ത അപേക്ഷകർ, വീട്‌ ഉണ്ടെങ്കിലും ഭൂമിയില്ലാത്ത അപേക്ഷകർ, നാമമാത്ര അളവിൽ ഭൂമിയുള്ളവർ എന്ന ക്രമത്തിൽ മുൻഗണന നൽകി സ്ഥലം അനുവദിക്കുമെന്ന്‌ കലക്ടർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top