10 December Saturday

കരകുളം കെ പി യുടെ 
പ്രതിമ അനാച്ഛാദനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

കരകുളം കെ പി യുടെ പ്രതിമ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്യുന്നു

കരകുളം
ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ദേശാഭിമാനി പ്രചാരകനുമായിരുന്ന കരകുളം കെ പി യുടെ സ്മരണാർഥം സി പി ഐ എം ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ സ്ഥാപിച്ച കെ പി യുടെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു. പ്രതിമ അനാച്ഛാദനവും രാഷ്ട്രീയ വിശദീകരണ യോഗവും പൊതുമരാമത്ത്  മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി സി അജിത്ത് അധ്യക്ഷനായി. 
പ്രതിമ നിർമ്മിച്ച ശിൽപി ഉണ്ണികാനായിയെ  ആദരിച്ചു . ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമൻ, ജില്ലാ കമ്മിറ്റി അംഗം ആർ ജയദേവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി സുനിൽ കുമാർ, വി ശ്രീകണ്ഠൻ, എം ലാലു, വി ബാലചന്ദ്രൻ , കരകുളം പഞ്ചായത്ത് പ്രസിഡന്റ്‌ യു ലേഖാറാണി, കരകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എൻ ശങ്കരൻ നായർ ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ മുരുകൻ, കെ പി യുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കെ പി സ്മാരക ലൈബ്രറി സെക്രട്ടറി ബി സതീഷ് കുമാർ സ്വാഗതവും കെ അർജുനൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top