09 December Friday

വിമുക്തഭടന് മർദനം: രണ്ടുപേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
ഞ്ഞാറമൂട്
പ്രഭാത സവാരിക്കിറങ്ങിയ വിമുക്തഭടന് മർദിച്ച രണ്ട് പേർ അറസ്റ്റിൽ. ഭരതന്നൂർ ശിവക്ഷേത്രത്തിന് സമീപം ഷിബു ഭവനിൽ വിജയകുമാറി (52) നാണ് മർദനമേറ്റത്.  നിരവധി കേസുകളിൽ പ്രതിയായ രഞ്ജിത്ത് (37, പാപ്പാൻ രഞ്ജിത്ത്), ഭരതന്നൂർ ലെനിൻ കുന്ന് സൂര്യ വിലാസത്തിൽ ബിജു (42) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി  പ്രതികളെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്കിടയിൽ  പ്രതികൾ വിജയകുമാറുമായി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്നായിരുന്നു മർദനം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിജയകുമാർ ചികിത്സയിലാണ്. പാങ്ങോട് സിഐ എൻ സുനീഷ്, എസ്ഐ അജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top