02 December Friday

പേട്ട ഫാറൂഖ് കോളേജ് റോഡ് 
നവീകരണം വേഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

ഫറോക്ക് പേട്ട ഫാറൂഖ് കോളേജ് റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായുള്ള കലുങ്ക് നിർമാണം

ഫറോക്ക്

ഫറോക്ക് പേട്ട ഫാറൂഖ് കോളേജ് റോഡ് നവീകരണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അത്യാധുനിക രീതിയിൽ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ കലുങ്കുകൾ, ഓടകൾ എന്നിവയുടെ നിർമാണം തുടങ്ങി. രാമനാട്ടുകര -വെങ്ങളം ദേശീയപാത ബൈപാസുമായി ഫറോക്കിനെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. 3.36 കോടിരൂപ ചെലവിൽ ബിറ്റ്മിൻ മെക്കാഡം ആൻഡ്‌ ബിറ്റ്മിൻ കോൺക്രീറ്റ് രീതിയിൽ റബ്ബറൈസ് ചെയ്താണ്‌ നവീകരണം. ആവശ്യമായ സ്ഥലങ്ങളിൽ മികച്ചരീതിയിൽ ഡ്രെയിനേജ് സംവിധാനവും, ട്രാഫിക് സൂചനാ ബോർഡുകൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഒരുക്കും. പേട്ട മേഖലയിൽ കുറച്ചുഭാഗം ഡ്രെയിനേജ് ഉയർത്തി സ്ലാബിട്ട് അടച്ച് നടപ്പാതയുമൊരുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top