02 December Friday

തെരുവുനായ ആക്രമണം
ഏറ്റുമാനൂരിൽ 7 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
ഏറ്റുമാനൂർ 
ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ഏഴുപേര കടിച്ചു. ബുധൻ വൈകിട്ട്‌  4.30 ഓടെയാണ് സംഭവം. ഏറ്റുമാനൂർ മഹാദേവക്ഷേത്ര പരിസരത്തുനിന്നാണ് നായ ആക്രമണം തുടങ്ങിയത്. വഴിയാത്രികരെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു.സ്കൂൾ വിട്ടിറിങ്ങിയ ഏറ്റുമാനൂർ ഗവ.ഹയർ സെക്കൻഡറി പ്ലസ് വൺ വിദ്യാർഥി എബിൻ ജോർജ്‌(16), റോബിൻ(32), അജിത്ത് (35), ബിജുകുമാർ(45), വിജയലക്ഷ്മി(50), സിജു (38), ഷൈജു(50) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. ഇതിൽ എബിൻ ജോർജിന്റെ  രണ്ട് കാലിനും ആഴത്തിൽ കടിയേറ്റിട്ടുണ്ട്. 
നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിലെ തിരു ഏറ്റുമാനൂരപ്പൻ ബസ്ബേയ്ക്ക് സമീപത്തുനിന്ന്‌ നായയെ പിടികൂടി.  നായയുടെ കഴുത്തിൽ ബെൽറ്റ് ഉണ്ടായിരുന്നു.  വളർത്തുനായ ആണന്ന്‌ കരുതുന്നു. പരിശോധനയ്‌ക്കായി നായയെ മൃഗാശുപത്രിയിലേക്ക് മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top