02 December Friday

എൻആർഇജി ജില്ലാ ജാഥയ്‌ക്ക്‌ 
ആവേശകരമായ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

എൻആർഇജി വർക്കേഴ്സ് യൂണിയൻ ജാഥയ്ക്ക് മുള്ളൂര്‍ക്കരയിൽ നൽകിയ സ്വീകരണത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ സംസാരിക്കുന്നു

തൃശൂർ
തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചരണ ജാഥയ്‌ക്ക്‌  ആവേശകരമായ സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ നിരവധി തൊഴിലുറപ്പ്‌ തൊഴിലാളികളും വിവിധ സംഘടന പ്രവർത്തകരും പൊതുജനങ്ങളും ജാഥയെ സ്വീകരിക്കാൻ  എത്തിച്ചേർന്നു. ചൊവ്വാഴ്‌ച ചേലക്കരയിൽ ഉദ്‌ഘാടനം ചെയ്‌ത ജാഥ ആറു ദിവസങ്ങളിലായി  ജില്ലയുടെ വിവിധ മേഖലകളിൽ പര്യടനം നടത്തി ഒക്‌ടോബർ മൂന്നിന്‌ വാടാനപ്പിള്ളിയിൽ സമാപിക്കും. യൂണിയൻ ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ക്യാപ്‌റ്റനും, ജില്ലാപ്രസിഡന്റ്‌ പി തങ്കം വൈസ്‌ ക്യാപ്‌റ്റനും, എ എസ്‌ ദിനകരൻ മാനേജരുമായ ജാഥ  ബുധനാഴ്‌ച രാവിലെ ചേലക്കരയിൽനിന്ന്‌ ആരംഭിച്ച്‌ വൈകിട്ട്‌ എരുമപ്പെട്ടിയിൽ സമാപിച്ചു. ചെറുതുരുത്തി, വരവൂർ, മുള്ളൂർക്കര, തെക്കുംകര, വേലൂർ എന്നിവടങ്ങളിൽ സ്വീകരണം നൽകി. വ്യാഴാഴ്‌ച തിരൂരിൽനിന്ന്‌ ആരംഭിക്കുന്ന ജാഥ വൈകിട്ട്‌ ചാവക്കാട്ട്‌ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top