10 December Saturday

ഉണർന്നു തേക്കിൻകാടും ചുറ്റുവട്ടവും

സ്വന്തം ലേഖകൻUpdated: Thursday Sep 29, 2022

തേക്കിൻകാട്‌ മൈതാനത്തെ സന്ധ്യാ സമയത്തെ ചീട്ടുകളി

തൃശൂർ
കോവിഡ്‌ മഹാമാരി മറികടന്ന്‌ നാടും നഗരവും സജീവമായി. നഗരഹൃദയമായ തേക്കിൻകാട്‌ മൈതാനത്തെ ആഘോഷങ്ങളും വിനോദങ്ങളും സാധാരണപോലെയായി. സമ്മേളനങ്ങളും പ്രദർശനങ്ങളും മാത്രമല്ല തേക്കിൻകാട്‌ മൈതാനത്തെ മാത്രം  പ്രത്യേകതയായ ചീട്ടുകളിയും ഉഷാറായി. ഓണാഘോഷവും പുലികളിയും വൻ ജനക്കൂട്ടത്തോടെ കെങ്കേമമായി നടന്നു. രാവിലെ വ്യായാമത്തിനായി നടക്കുന്നവരുടെ എണ്ണവും സാധാരണപോലെയായി. ഉത്സവപ്പറമ്പുകൾ വീണ്ടും സജീവമായതോടെ മേളക്കാരും പൂരക്കച്ചവടക്കാരും അനുബന്ധ തൊഴിലാളികളും ഉത്സവകാലത്തെ പ്രതീക്ഷയോടെയാണ്‌ വരവേൽക്കുന്നത്‌. തൃശൂർ പൂരവും പുലികളിയും ഇലഞ്ഞിത്തറ മേളവുംപോലെ തൃശൂരിന്‌ മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്‌ തേക്കിൻകാട്‌ മൈതാനത്തെ പ്രത്യേകതയായ ചീട്ടുകളി സംഘങ്ങൾ. കോവിഡ്‌ കാരണം കഴിഞ്ഞ രണ്ടുവർഷം മറ്റ്‌ ആഘോഷങ്ങൾ നിലച്ചതുപോലെ ചീട്ടുകളിയും മുടങ്ങി. ഇടവേളയ്‌ക്കുശേഷം വൈകിട്ടുള്ള ചീട്ടുകളി വീണ്ടും സജീവമായി. നഗരത്തിൽ സന്ധ്യാസമയങ്ങളിൽ സ്വരാജ്‌ റൗണ്ടിലും ഇടവഴികളിലും കാണാറുള്ള കപ്പലണ്ടിവണ്ടികളും തട്ടുകടകളും വീണ്ടും കൈയടക്കി.കന്നിമാസത്തിലാരംഭിച്ച്‌  മേടത്തിൽ  അവസാനിക്കുന്നതാണ്‌ മധ്യ കേരളത്തിലെ ഉത്സവ സീസൺ. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാലയോടെ ഉത്സവ സീസൺ ആരംഭിച്ചതോടെ വാദ്യകലാകാരമാരും ഉത്സവപ്പറമ്പുകളും സജീവമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top