29 November Tuesday

ഹോമിയോപ്പതിക്ക് അർഹമായ പ്രാധാന്യം നൽകണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
കൊല്ലം 
നിർദിഷ്ട പൊതുജനാരോഗ്യ ബില്ലിൽ ഹോമിയോപ്പതിക്ക് അർഹമായ പ്രാധാന്യം നൽകണമെന്ന് പ്രോഗ്രസീവ് ഹോമിയോപ്പത്‍സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനവും ശാസ്ത്രസെമിനാറും ഹോമിയോപ്പതി പ്രതിഭാ പുരസ്കാരദാനവും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പുരുഷവന്ധ്യതയും ഹോമിയോപ്പതി പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ഡോ. ദിലീപ് കുമാറും ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിൽ 30 വർഷത്തെ അനുഭവങ്ങൾ എന്ന വിഷയത്തിൽ ഡോ. ഉമ്മർ അലിയും ക്ലാസെടുത്തു. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജയനാരായണൻ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ മെമ്പർ രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഫോറം സെക്രട്ടറി രാഹുൽ സ്വാഗതവും ട്രഷറർ ഹരിലാൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top