31 October Saturday

213 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020

 

കോട്ടയം 
ജില്ലയിൽ പുതുതായി ലഭിച്ച 3327 കോവിഡ് പരിശോധനാ ഫലങ്ങളിൽ 213 എണ്ണം പോസിറ്റീവ്.    209 പേർക്ക് സമ്പർത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ നാലുപേർ മറ്റ്‌ ജില്ലക്കാരാണ്. ഒരു ആരോഗ്യ പ്രവർത്തകയും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേരും രോഗബാധിതരായി. രോഗബാധിതരിൽ 108 പുരുഷൻമാരും 81 സ്ത്രീകളും 24 കുട്ടികളും ഉൾപ്പെടുന്നു. 37 പേർ 60 വയസ്സിന് മുകളിലുള്ളവരാണ്.    
  കോട്ടയം -24, വാഴപ്പള്ളി, ചങ്ങനാശേരി -14 വീതം, കുമരകം -13, കാഞ്ഞിരപ്പള്ളി -10, ആർപ്പൂക്കര -8, അയ്മനം, കുറിച്ചി, മാടപ്പള്ളി- 7 വീതം, മണർകാട്, ഉദയാനാപരും -6 വീതം എന്നിവിടങ്ങളിലാണ്  കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. രോഗം ഭേദമായ 123 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 3752 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 9921 പേർ രോഗബാധിതരായി. 6160 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20604 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top