22 October Thursday
399 പേര്‍ക്ക്‌ രോഗമുക്തി

405 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020
മലപ്പുറം
ജില്ലയിൽ 405 പേർക്ക്‌ തിങ്കളാഴ്‌ച കോവിഡ്‌ -19 സ്ഥിരീകരിച്ചു. രണ്ട്‌ ആരോഗ്യ പ്രവർത്തകരുൾപ്പെടെ 391 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ വൈറസ് ബാധ. ഇതിൽ 15 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും ഒമ്പത് പേർ വിദേശത്തുനിന്നും എത്തി. 
399 പേർ രോഗമുക്തരായി. ഇതുവരെ 15,481 പേരാണ് വിദഗ്ധ ചികിത്സക്കുശേഷം വീടുകളിലേക്ക് മടങ്ങിയത്.  4744 പേർ ചികിത്സയിലുണ്ട്‌. 36,689 പേർ നിരീക്ഷണത്തിലാണ്‌. ഇതുവരെ 1,62,289 സാമ്പിളുകൾ കോവിഡ്‌ പരിശോധനക്കയച്ചു. ഇതിൽ 5055 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.
സമ്പർക്കരോഗികൾ കൂടുതൽ
പരപ്പനങ്ങാടി–- -25, തിരൂർ– --24, താനൂർ–- -22, വേങ്ങര–- -20, മലപ്പുറം– -14, ചേലേമ്പ്ര–- -12, മഞ്ചേരി–-11, കാലടി, പൊന്നാനി–-10.
ആരോഗ്യപ്രവർത്തകർ
തിരൂർ, പെരിന്തൽമണ്ണ സ്വദേശികളായ ഓരോരുത്തർ.
 
ഉറവിടമറിയാതെ
പരപ്പനങ്ങാടി– -4, മാറഞ്ചേരി, ആലങ്കോട്-– -2, ചേലേമ്പ്ര, കൊണ്ടോട്ടി, എടപ്പാൾ, കാവനൂർ, വെളിയങ്കോട്, തിരുന്നാവായ, വെട്ടം -സ്വദേശികളായ ഓരോരുത്തർ.
 
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം 
മലപ്പുറം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോം ഐസൊലേഷൻ സൗകര്യം പരിശോധിച്ച്‌ അനുയോജ്യമാണോയെന്ന്‌ ആർആർടി ടീം ഉറപ്പാക്കണം. ‌ആരോഗ്യവകുപ്പ് നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന്‌ തദ്ദേശ–-ആരോഗ്യ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന്‌ ഡിഎംഒ കെ സക്കീന അറിയിച്ചു. 
 ശ്രദ്ധിക്കണം:
·രോഗലക്ഷണങ്ങളില്ലാത്തവരും ചെറിയ ലക്ഷണമുള്ളവരും മാത്രമേ ഹോം ഐസൊലേഷനിൽ നിൽക്കാവൂ. സിംഗിൾ ബാത്ത്‌ അറ്റാച്ച്ഡ്‌ റൂമുണ്ടാകണം‌.
·ആളുകളെ പരിചരിക്കാൻ ആരോഗ്യമുള്ളയാളുടെ സേവനമുണ്ടാകണം. ഇയാൾ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്‌.
·ആവശ്യമായ അടിസ്ഥാന സൗകര്യവും സഹായിയും വീടുകളിലുണ്ടോയെന്ന്‌ മെഡിക്കൽ ഓഫീസറും ടീമും അല്ലെങ്കിൽ ഇവർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരോ പരിശോധിച്ച്‌ ഉറപ്പാക്കും.
·ആർആർടി ദിവസേന മോണിറ്ററിങ് നടത്തി (ഫോൺ വഴിയും മൂന്നുദിവസം കൂടുമ്പോൾ ഗൃഹസന്ദർശനവും) രോഗിയുടെ നില മെഡിക്കൽ ഓഫീസറെ അറിയിക്കും.
·ഹോം ഐസൊലേഷൻ തെരഞ്ഞെടുക്കുന്നവർ വാഹനം എത്താനുള്ള സൗകര്യവും ഫോൺ, ഇന്റർനെറ്റ് എന്നിവയും ഉറപ്പാക്കണം‌.
·ശ്വാസതടസ്സം, നെഞ്ചുവേദന, കടുത്ത ക്ഷീണം, തലകറക്കം, ക്രമാതീതമായ നെഞ്ചിടിപ്പ്,  ചുണ്ടിൽ നീലനിറം എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യ പ്രവർത്തകരെയോ അറിയിച്ച് നിർദേശം അനുസരിക്കണം. 
·രോഗി പൾസ് ഒക്‌സീമീറ്റർ ഉപയോഗിച്ച് രണ്ടുനേരം രക്തത്തിലെ ഓക്‌സിജന്റെ തോത് നിരീക്ഷിക്കണം. 94ന് താഴെയാണെങ്കിൽ ഉടനടി മെഡിക്കൽ ഓഫീസറെ അറിയിക്കണം. വിവരങ്ങൾ ഒരു പുസ്തകത്തിൽ എഴുതി സൂക്ഷിക്കണം.
·രോഗിയും കെയർ ടേക്കറും മൂന്ന് ലെയർ മാസ്‌ക് ഉപയോഗിക്കണം. കൈകൾ ഇടക്കിടയ്ക്ക് സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകണം. വസ്ത്രങ്ങളും മുറികളും സ്വയം വൃത്തിയാക്കണം. ബ്ലീച്ചിങ് സൊല്യൂഷൻ ഉപയോഗിച്ച് അണുവിമുക്തമാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top