11 December Wednesday

വിജ്ഞാനവാനിൽ കുരുന്നുകൂട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

ദേശാഭിമാനി അക്ഷരമുറ്റം മുറ്റം മാനന്തവാടി ഉപജില്ലാ എൽ പി വിഭാഗം മത്സരത്തിൽ നിന്ന്

കൽപ്പറ്റ
അറിവിന്റെ അക്ഷരമുറ്റത്ത്‌ അതിരുകളില്ലാതെ അവർ പാറിപ്പറന്നു. പഠിച്ചതെല്ലാം ഉറക്കെപ്പറഞ്ഞതിനൊപ്പം പുത്തൻ അറിവുകൾ കൊത്തിയെടുത്തു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌–-24ന്റെ ഉപജില്ലാമത്സരം ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമപ്പുറം അതിജീവനത്തിന്റെയും മാനവികതയുടെയും പാഠങ്ങൾകൂടി പകരുന്നതായി.
ട്വന്റി–-ട്വന്റി വനിത ക്രിക്കറ്റ്‌ ലോകകപ്പ്‌ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വയനാട്ടുകാരി സജനാ സജീവനെ മാനന്തവാടി ഉപജില്ലാ മത്സരവേദിയിൽ ആദരിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ടവർക്ക്‌ അനുശോചനം അറിയിച്ചാണ്‌ മത്സരങ്ങൾക്ക്‌ തുടക്കമായത്‌. മാനന്തവാടി ജിവിഎച്ച്‌എസ്‌എസിൽ സജനാ സജീവൻ മത്സരം ഉദ്‌ഘാടനംചെയ്‌തു. ബത്തേരി മൂലങ്കാവ്‌ ഗവ. എച്ച്‌എസ്‌എസിൽ എഴുത്തുകാരൻ ഒ കെ ജോണിയും കൽപ്പറ്റ മുണ്ടേരി ജിവിഎച്ച്‌എസ്‌എസിൽ  സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ സി റോസക്കുട്ടിയും ഉദ്‌ഘാടനംചെയ്‌തു. വിവിധ സ്‌കൂളുകളിൽനിന്ന്‌ വിജയിച്ചെത്തിയ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 612 വിദ്യാർഥികൾ മൂന്ന്‌ ഉപജില്ലകളിലുമായി മാറ്റുരച്ചു.
ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ തുടങ്ങി 
പാർലമെന്റും പാരിസ്‌ ഒളിമ്പിക്‌സും കടന്ന ചോദ്യങ്ങളെറിഞ്ഞിട്ടും കുരുന്നുകൾ ആദ്യ സെക്കന്റിൽ തന്നെ ഉത്തരമെഴുതി. പ്രതിഭകൾ വീറോടെ മത്സരിച്ചപ്പോൾ ക്വിസ്‌ മാസ്റ്റർമാർ വിയർത്തു. കുട്ടികൾ ഒപ്പത്തിനൊപ്പമെത്തിയപ്പോൾ ടൈബ്രേക്ക്‌ ചെയ്യാൻ നിരവധി ചോദ്യങ്ങൾ ആവശ്യമായി. ശാസ്‌ത്രം, കല, സാംസ്‌കാരികം, വൈജ്ഞാനികം, സ്‌പോർട്‌സ്‌ തുടങ്ങി എല്ലാ മേഖലയിൽനിന്നുമുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top