18 October Friday

ഹിതപരിശോധന ജീവനക്കാരുടെ കൺവൻഷൻ ചേർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

അയ്യൻകാളി ദിനാചരണം കൊല്ലത്ത്‌ പികെഎസ്‌ സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്‌ എംപി ഉദ്‌ഘാടനംചെയ്യുന്നു

  

കൊല്ലം
ബിഎസ്എൻഎല്ലിൽ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ അംഗീകൃത സംഘടനയെ തെരഞ്ഞെടുക്കുന്നതിനുള്ള  ഹിത പരിശോധന രാജ്യവ്യാപകമായി സെപ്തംബർ 16ന്‌  നടക്കും. ഇതിന്റെ  പ്രചാരണാർഥം ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ ജില്ലാ, ബൂത്ത് കൺവൻഷൻ ചേർന്നു. ബിഎസ്എൻഎൽ മുങ്ങുന്ന കപ്പലാണെന്ന സോഷ്യൽ മീഡിയ പ്രചാരണം വ്യാജമാണെന്നും സ്ഥാപനത്തിന്റെ പുനഃരുജ്ജീവനം സാധ്യമാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനെ ഏക അംഗീകൃത സംഘടനയായി തെരഞ്ഞെടുക്കാൻ കൺവൻഷൻ അഭ്യർഥിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി സി സന്തോഷ്കുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ ഓർഗനൈസിങ്‌ സെക്രട്ടറി ഷീബ ബെഞ്ചമിൻ അധ്യക്ഷയായി.   ബ്രാഞ്ച് സെക്രട്ടറി പി കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സി  മുരളീധരൻപിള്ള, സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി ഡി അഭിലാഷ്, ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി ആർ മഹേശൻ, സി ലാലു, വി പി ശിവകുമാർ, കെ വി ബിജു,  സി ആർ  കൃഷ്ണകുമാർ,  കെ അനിൽകുമാർ, ഗിരീഷ്  എന്നിവർ സംസാരിച്ചു. ജി എം ഓഫീസ് ബൂത്ത് കൺവീനറായി പി കെ സുരേഷ് ബാബുവിനേയും ജോയിന്റ്‌ കൺവീനറായി എം ഷാഹുൽ ഹമീദിനേയും തെരഞ്ഞെടുത്തു. വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എം ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top