12 September Thursday
സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്‌

പാലക്കാട് ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ നേടിയ പാലക്കാട് ജില്ലാ ടീം

 പാലക്കാട്

ചന്ദ്രനഗർ റെെഫിൾ ക്ലബ്ബിൽ സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 447 പോയിന്റുമായി പാലക്കാട് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 375 പോയിന്റുമായി കോഴിക്കോട് രണ്ടാംസ്ഥാനവും ൨൧൯ പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനച്ചടങ്ങ്‌ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. റൈഫിൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി നവീൻ അധ്യക്ഷനായി. വി കെ ശ്രീകണ്ഠൻ എംപി, എ പ്രഭാകരൻ എംഎൽഎ, റൈഫിൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കിരൺ മാർഷൽ, രഞ്ജി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. റൈഫിൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രൊഫ. വി സി ജയിംസ് സ്വാഗതവും വൈസ് പ്രസിഡന്റ് മോഹൻദാസ് നന്ദിയും പറഞ്ഞു.
അന്താരാഷ്ട്ര ഷൂട്ടർമാരായ ഫിലിക്സ് തോമസ്, പി ടി രഘുനാഥ്, വി പി ബിജി, വി വിവേക്, അലൻ ജെയിംസ്, സിദ്ധാർഥ്‌ ബാബു, സെെറ മരിയ ജോ, തോമസ് ജോർജ്, ശ്രീചിരാഗ് മുകുന്ദൻ, റോൺ ജോർജ്, പ്രത്യുഷ പത്മകുമാർ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top