13 August Saturday

മലയിൻകീഴിൽ പൊതുവിദ്യാഭാസ ജാഗ്രതാ സദസ്സ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
വിളപ്പിൽ 
മലയിൻകീഴിലെ പൊതുവിദ്യാലയങ്ങളുടെ നേതൃത്വത്തിൽ  ജാഗ്രതാ സദസ്സ്‌ഘ സംഘടിപ്പിച്ചു. മലയിൽകീഴ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,  ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് എൽപി സ്കൂൾ, ഗവ. ബോയ്സ് എൽപി സ്കൂൾ എന്നിവിടങ്ങളിലെ രക്ഷാകർത്താക്കളും അധ്യാപകരും പങ്കെടുത്തു. 
മലയിൻകീഴ്  പഞ്ചായത്ത് പ്രസിഡന്റ് എ വത്സലകുമാരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ചന്ദ്രൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം അജികുമാർ,  പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ വാസുദേവൻ നായർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ബാലചന്ദ്രൻ,  വിഎച്ച്‌എസ്‌എസ്‌  പിടിഎ പ്രസിഡന്റ്‌ എം അനിൽകുമാർ,  ജയചന്ദ്രൻ,  ജി എൽ അരുൺ ഗോപി, എസ്‌ ശിവപ്രസാദ്, പ്രധാന അധ്യാപകരായ  കുമാരി രമ, പ്രസാദ്, രാജേന്ദ്രൻ, എസ്‌ ജയനന്ദൻ, എ എസ്‌ ഷിബു, പി തുഷാരൻ എന്നിവർ സംസാരിച്ചു.  ജിജിഎച്ച്എസ്എസ്‌  ഹെഡ്മിസ്ട്രസ് സി എച്ച് ലീന സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top