07 August Friday
നിയന്ത്രണം ഇല്ലാതെ ഞായർ

കടകൾ തുറക്കാൻ മടി‌‌ വണ്ടികൾ യഥേഷ്ടം

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

ലോക്ഡൗൺ പിൻവലിച്ച ഞായറാഴ്‌ച ആലപ്പുഴ നഗരത്തിൽ അനുഭവപ്പെട്ട തിരക്ക്

 
ആലപ്പുഴ
ലോക്ക്‌ഡൗൺ നിയന്ത്രണം നീക്കിയ ശേഷമുള്ള ആദ്യ ഞായറാഴ്‌ച  കടകൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. വാഹനങ്ങൾ പതിവുപോലെ നിരത്തിലുണ്ടായിരുന്നു. ആലപ്പുഴ നഗരത്തിലെ മിക്ക കടകളും തുറന്നില്ല. ചില ബേക്കറികൾ മാത്രം തുറന്നു‌. മാർക്കറ്റിലും ആളനക്കമില്ലായിരുന്നു. 
സ്വകാര്യ വാഹനങ്ങളുടെ തിരക്കായിരുന്നു രാവിലെമുതൽ. 
 കെഎസ്‌ആർടിസി സർവീസ്‌ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ബോട്ടുകൾക്ക്‌  ഭേദപ്പെട്ട കലക്ഷൻ ലഭിച്ചു.  ഇതിനിടെ  രോഗവ്യാപന ഭീഷണി വർധിച്ചതോടെ നഗരത്തിലെ മാർക്കറ്റുകളിലെ തിരക്ക്​ കുറയ്‌ക്കാൻ നഗരസഭ നടപടി ആരംഭിച്ചു. കടകൾക്ക്‌ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനാനുമതി നൽകാനാണ്‌ നീക്കം. 
 തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പലവ്യഞ്‌ജനം, സ്‌റ്റേഷനറി, ബേക്കറി എന്നിവ തുറക്കാം.  ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പഴവർഗങ്ങൾ, പച്ചക്കറി, മീൻ, ഇറച്ചിക്കടകൾക്കാണ്‌  അനുമതി.  എന്നാൽ ഞായറാഴ്‌ച എല്ലാ കടകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്‌.  ലോട്ടറി കടകൾ അടച്ചിടുന്നത്‌ പ്രതിസന്ധിയായിട്ടുണ്ട്‌. കടകൾ പാതിദിവസം അടച്ചിട്ടാൽ നറുക്കെടുപ്പിന്‌ മുമ്പ്‌  ലോട്ടറി വിറ്റുതീർക്കാനാവില്ലെന്ന ആശങ്കയിലാണ്‌ വിൽപനക്കാർ. ഇക്കാര്യത്തിൽ ഇളവ്‌ വേണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top