07 August Friday

ഡിവൈഎഫ്‌ഐ പ്രവർത്തകനെ പൊലീസ്‌ മർദിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

പൊലീസ് മർദനമേറ്റ ഉണ്ണി

അമ്പലപ്പുഴ
ജോലി കഴിഞ്ഞ് വീട്ടിലേക്കുമടങ്ങവേ ഡിവൈഎഫ്ഐ പ്രവർത്തകനെ പൊലീസ് മർദിച്ചതായി പരാതി. പുന്നപ്രമേഖല ജോയിന്റ് സെക്രട്ടറി പുന്നപ്ര തെക്ക് ആലിശേരിൽ വീട്ടിൽ ജയമോഹന്റെ മകൻ ഉണ്ണി (29) ക്കാണ് മർദനമേറ്റത്. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് മർദിച്ചതെന്ന് ഉണ്ണി പറഞ്ഞു. 
കുട്ടനാട്ടിൽ വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററാണ്‌ ഉണ്ണി. ശനിയാഴ്ച രാത്രി ഡ്യൂട്ടിക്ക് ‌ശേഷം ഞായറാഴ്‌ച രാവിലെ വീട്ടിലേക്കുനടന്നു വരുമ്പോൾ വീടിനു സമീപത്തെ കുഴിയിൽ ക്ഷേത്രത്തിനുസമീപമാണ്‌ സംഭവം. പൊലീസ് ജീപ്പ് അടുത്തുനിർത്തി എവിടെ പോകുകയാണന്ന് എസ് ഐ അന്വഷിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയാണന്നറിയിച്ചു. 
ഈ സമയം ജീപ്പിൽ നിന്നിറങ്ങിയ ഡ്രൈവർ മുഖത്ത് അടിക്കുകയായിരുന്നു. കോളറിനുപിടിച്ച് ജീപ്പിലേക്കിട്ട് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. മാസ്‌ക്‌ ധരിക്കാത്തതിനാണ് മർദ്ദിച്ചതെന്ന് ഡ്രൈവർ പറഞ്ഞതായി ഉണ്ണി അറിയിച്ചു. എന്നാൽ മാസ്‌ക്‌ ധരിച്ചിരുന്നതായി ഉണ്ണി പറഞ്ഞു. 
വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സിപിഐ എം പ്രവർത്തകർ ഉണ്ണിയെ ജാമ്യത്തിൽ ഇറക്കി. സംഭവവുമായി ബന്ധപ്പെട്ട് സമഗ്രഅന്വഷണം ആവശ്യപ്പെട്ട്‌ സിസിടിവി ദൃശ്യങ്ങളടക്കം മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകുമെന്ന്‌ സിപിഐ എം ലോക്കൽസെക്രട്ടറി പി പി ആന്റണി പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top