07 August Friday

വാഹനമോഷ‌്ടാവ‌് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

അരുണ്‍

ചേർത്തല
എറണാകുളത്ത്‌ നിന്ന്‌ മോഷ്‌ടിച്ച ബൈക്കിൽ കറങ്ങിയ വാഹനക്കവർച്ചക്കാരൻ‌ പിടിയിൽ. എറണാകുളം പുത്തൻകുരിശ് പഞ്ചായത്ത് 16‐ാം വാർഡിൽ അമ്പലമേട് അമൃത കോളനിയിൽ അരുണിനെ(26)യാണ് ചേർത്തല പൊലീസ‌് പിടികൂടിയത‌്. ചേർത്തല റെയിൽവേ സ്‌റ്റേഷന് സമീപം വാഹന പരിശോധനക്കിടെയാണ‌് ഇയാൾ കുടുങ്ങിയത‌്. 
 ഏപ്രിലിൽ എറണാകുളം പുല്ലേപ്പടിയിൽനിന്ന് മോഷ‌്ടിച്ച ഡ്യൂക്ക് ബൈക്കിൽ‌ സഞ്ചരിക്കുന്നതിനിടെയാണ് പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും ചന്ദനമോഷണക്കേസിലും പ്രതിയാണ്. മറ്റ് രണ്ട് പേരോടൊപ്പമാണ് ബൈക്ക് മോഷ‌്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. കൂട്ടാളിയായ ചെങ്ങന്നൂർ സ്വദേശി സുരേഷിനെ ജീപ്പ് മോഷണക്കേസിൽ കഴിഞ്ഞദിവസം അറസ‌്റ്റ‌്ചെയ‌്തിരുന്നു. ഒളിവിലുള്ള രണ്ടാമനായി അന്വേഷണം ഊർജിതമാക്കി. ചേർത്തല സിഐ പി ശ്രീകുമാർ, എസ്ഐ എം ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ‌്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top