14 August Friday

8 ദിവസം 118 രോഗി

സ്വന്തം ലേഖകന്‍Updated: Monday Jun 29, 2020

ആലപ്പുഴ

ജില്ലയിൽ ഞായറാഴ്‌ച 10 പേർക്ക് കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. എട്ട്‌ ദിവസത്തിനിടെ 118 പേർക്കാണ്‌  രോഗം ബാധിച്ചത്‌. ഞായർ-- –-10, തിങ്കൾ –-12, ചൊവ്വ –-19, ബുധൻ-- –-15, വ്യാഴം –-18, വെള്ളി – 21, ശനി –-13 എന്നിങ്ങനെയാണ് കഴിഞ്ഞ ഏഴ്‌ ദിവസങ്ങളിലെ രോഗികൾ. ഞായറാഴ്‌ച അഞ്ചുപേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച 10 പേരിൽ ഏഴ്‌ പേർ വിദേശത്തുനിന്നും രണ്ടുപേർ ഡൽഹിയിൽനിന്നുമെത്തിയതാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 

ദുബായിൽനിന്നെത്തിയ പുന്നപ്ര സ്വദേശി, ഒമാനിൽനിന്നെത്തിയ മുതുകുളം സ്വദേശി, ദമാമിൽനിന്നെത്തിയ മുതുകുളം, ചുനക്കര സ്വദേശികൾ, കുവൈത്തിൽനിന്നെത്തിയ ചെറുതന, ചേപ്പാട് സ്വദേശികൾ, മസ്‌കത്തിൽനിന്നെത്തിയ ചെറിയനാട് സ്വദേശി, ഡൽഹിയിൽനിന്നെത്തിയ ചെങ്ങന്നൂർ സ്വദേശികളായ ആൺകുട്ടിയും പെൺകുട്ടിയും എന്നിവർക്കാണ് രോഗം. കുവൈത്തിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ച ചെങ്ങന്നൂർ സ്വദേശിയുടെ ഭാര്യക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 ആകെ 116 പേർ രോഗമുക്‌തിനേടി. കുവൈത്തിൽനിന്നെത്തിയ ആലപ്പുഴ, ചമ്പക്കുളം സ്വദേശിനികൾ, അബുദാബിയിൽനിന്നെത്തിയ എത്തിയ പള്ളിപ്പുറം സ്വദേശി, കൊൽക്കത്തയിൽനിന്നെത്തിയ ചെട്ടികാട് സ്വദേശി, ഡൽഹിയിൽനിന്നെത്തിയ മുളക്കുഴ സ്വദേശിനി എന്നിവരാണ് ഞായറാഴ്‌ച രോഗവിമുക്തരായത്.  

നിരീക്ഷണത്തിൽ 7206 പേർ

ആലപ്പുഴ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 7206 പേർ നിരീക്ഷണത്തിലുണ്ട്. പുതുതായി 588 പേരെ നിരീക്ഷണത്തിലാക്കി. 606 പേരെ ഒഴിവാക്കി. വിദേശത്തുനിന്ന് 5,778 പേരെത്തി. 273 പേർ ഞായറാഴ്‌ചയെത്തി. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 208 പേരുമെത്തി. ആകെ 14,779 പേർ. 16 പേരെ ആശുപത്രി നിരീക്ഷണത്തിലാക്കി. നാലുപേരെ ഒഴിവാക്കി. 190 പേരാണ് ആശുപത്രി നിരീക്ഷണത്തിൽ നിലവിലുള്ളത്. ഞായറാഴ്‌ച 143 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു.  

കണ്ടെയ്ൻമെന്റ് സോൺ 6

ആലപ്പുഴ

ജില്ലയിൽ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം ആറായി. ഞായറാഴ്‌ച അരൂർ ഒന്നാം വാർഡ്‌ മുക്കംകോളനിയും ചെന്നിത്തല 14–-ാം വാർഡ്‌ ത‌ൃപ്പെരുന്തുറയും കണ്ടെയ്‌ൻമെന്റ്‌ സോണായി. ത‌ൃപ്പെരുന്തുറയിൽ ഒരുവീട്ടിലെ രണ്ട്‌ പേർക്കും മുക്കംകോളനിയിൽ ഒരുവീട്ടിലെ മൂന്ന്‌ പേർക്കും കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ആലപ്പുഴ നഗരസഭ 50–-ാം വാർഡ്‌ കാഞ്ഞിരംചിറ, പട്ടണക്കാട് 10–-ാം വാർഡ്, കാർത്തികപ്പള്ളി ഏഴാം വാർഡ്, പുന്നപ്ര തെക്ക് രണ്ടാംവാർഡ് എന്നിവ കണ്ടെയ്‌ൻമെന്റ് സോണിലാണ്‌. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top