13 July Monday
നെയ്യാറ്റിന്‍കര ന​ഗരസഭയിൽ

സമര നാടകവുമായി യൂത്ത് കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
നെയ്യാറ്റിൻകര
നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ ധർണ രാഷ്ട്രീയ പ്രേരിതമെന്ന് നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യുആർ ഹീബ. നാലര വർഷം പിന്നിടുമ്പോൾ അഴിമതിരഹിതവും ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയതുമായ ഭരണമാണ് നടന്നു വരുന്നത്.
കമ്യൂണിറ്റി കിച്ചനിൽ അഴിമതി എന്ന്‌ ആരോപിക്കുന്ന യൂത്ത് കോൺഗ്രസിന് എന്താണ് അഴിമതി എന്ന് ഇതുവരെ ചൂണ്ടിക്കാട്ടാൻ കഴിഞ്ഞിട്ടില്ല. 
 
കേരളത്തിലുടനീളം  പഞ്ചായത്തുകളും നഗരസഭകളും കമ്യൂണിറ്റി കിച്ചൻ നടത്തിയതിൽ ഏറ്റവും സുതാര്യമായി നടത്തിയ നഗരസഭയെന്ന ബഹുമതിയും നെയ്യാറ്റിൻകര നഗരസഭ നേടിയിട്ടുണ്ട്. പല സ്ഥലത്തും കമ്യൂണിറ്റി കിച്ചൻ നിർത്തി പിൻവാങ്ങിയപ്പോഴും ഏറ്റവും ഒടുവിൽ നിർത്തിയത് നെയ്യാറ്റിൻകര നഗരസഭയാണ്. ഒരു കോൺ​ഗ്രസ് കൗൺസിലറാണ് വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു. 
അമ്പത് നാളായി നടത്തിയ സമൂഹ അടുക്കളയിലൂടെ അമ്പതിനായിരത്തോളം ഉച്ചയൂണ് നൽകിയിട്ടുണ്ട്. ഇതിലേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങൾ സ്വരൂപിക്കാനുമായിട്ടുണ്ട്. ഇതിൽ ഒരു പങ്കും വഹിക്കാത്തവരാണ് യൂത്ത് കോൺ​ഗ്രസും കോൺ​ഗ്രസ് കൗൺസിലർമാരും. എന്നിട്ടാണ് അഴിമതിയാരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമയി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top