08 July Wednesday

13 പേരും മഹാരാഷ്ട്രയില്‍നിന്നുള്ളവർ 18 പേർക്കുകൂടി

സ്വന്തം ലേഖകൻUpdated: Friday May 29, 2020
കാസർകോട്‌
ജില്ലയിൽ 18 പേർക്ക് കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് വന്ന 13 പേർ ഉൾപ്പെടെ 18 പേർക്കാണ്‌ രോഗം. ഇവരിൽ  ഒരു സ്ത്രീയും 17 പുരുഷന്മാരുമുണ്ട്‌. മഹാരാഷ്ട്രക്ക്‌ പുറമേ കുവൈത്ത് (2), ഖത്തർ (1), ഷാർജ (1), തമിഴ്‌നാട് (1) എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 67 ആയി.
മഹാരാഷ്‌ട്രയിൽ നിന്ന്‌ കഴിഞ്ഞ 23ന് ട്രെയിനിലെത്തിയ 41 വയസുള്ള  പൈവളിഗെ സ്വദേശി, 24ന്‌ ബസിലെത്തിയ 51 വയസുള്ള  കാസർകോട് സ്വദേശി, 17ന് കാറിലെത്തിയ 54 വയസുള്ള കുമ്പള സ്വദേശി, 24ന് ബസിലെത്തതിയ 39 വയസുള്ള കാസർകോട് സ്വദേശി, 24ന്‌  ബസിൽ വന്ന 48 വയസുള്ള കാസർകോട് സ്വദേശി,  23ന് ബസിലെത്തിയ 38 വയസുള്ള മധൂർ സ്വദേശി, 24ന് ബസിലെത്തിയ 42 വയസുള്ള കാസർകോട് സ്വദേശി, 22ന് ബസിലെത്തിയ 45 വയസുള്ള പൈവളിഗെ സ്വദേശി, 18ന് ബസിൽ വന്ന 40 വയസുള്ള മംഗൽപാടി സ്വദേശി, 17ന് ബസിൽ വന്ന 37 വയസുള്ള പൈവളിഗെ സ്വദേശി,  18ന് ബസിലെത്തിയ 29 വയസുള്ള മംഗൽപാടി സ്വദേശി,  19ന് ബസിലെത്തിയ 28 വയസുള്ള മംഗൽപാടി സ്വദേശി, 17ന് ബസിലെത്തിയ 40 വയസുള്ള പൈവളിഗെ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
20ന് തമിഴ്‌നാട്ടിൽ നിന്ന്‌ ബസിലെത്തിയ 23 വയസുള്ള കോടോം ബേളൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 20ന് കുവൈത്തിൽ നിന്ന് വന്ന 48 വയസുള്ള മടിക്കൈ സ്വദേശി, 19ന് കുവൈത്തിൽ നിന്നെത്തിയ 31 വയസുള്ള കുറ്റിക്കോൽ സ്വദേശി, 24ന്‌ ഷാർജയിൽ നിന്നെത്തിയ 59 വയസുള്ള ചെങ്കള സ്വദേശി, 19ന് ഖത്തറിൽ നിന്നെത്തിയ കുമ്പളയിലെ 24 വയസുള്ള സ്ത്രീക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചത്‌ 259 പേർക്കാണ്‌. 192 പേർ രോഗമുക്തരായി.
പ്രധാന വാർത്തകൾ
 Top