08 July Wednesday

കെവിസിയുടെ കരുതലിൽ പാറു അമ്മയ്ക്ക് വീട്‌

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
വെള്ളരിക്കുണ്ട്  
സ്വന്തമായൊരു വീടെന്ന പാറുഅമ്മയുടെ മോഹം കെവിസി ഗ്രൂപ്പിലൂടെ പൂവണിഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട്ടെ നിർധനയായ തൂക്കപ്ലാവിൽ പാറുഅമ്മയ്ക്ക് മൗക്കോട്ടെ കെവിസി ഗ്രൂപ്പ് ഉടമ കെ വി ചന്ദ്രനാണ് തന്റെ കടയുടെ നാൽപ്പതാം വാർഷികത്തിന്റെ ഭാഗമായി വീട് നിർമ്മിച്ച് നൽകിയത്. 1980ൽ മൗക്കോട് ആരംഭിച്ച കെവിസി ഗ്രൂപ്പിന്റെ നാൽപ്പതാം വാർഷികത്തിന് എന്തെങ്കിലും  ചെയ്യണമെന്ന ആലോചനയിലാണ്, തുടക്കകാലം മുതൽ തന്റെ സ്ഥാപനത്തിലെത്തുന്ന പാറുഅമ്മയുടെ ദുരവസ്ഥ മനസിലാക്കി വീട്‌ നൽകാൻ തീരുമാനിച്ചതെന്ന്‌ കെ വി ചന്ദ്രൻ പറഞ്ഞുഇതിനോട്‌  ഭാര്യ സാവിത്രിയും മക്കളായ ശ്രീജിത്ത്, ശ്രീജേഷ്, ശ്രീകാന്ത് എന്നിവരുംപിന്തുണ നൽകി.   ഫെബ്രുവരി അവസാനത്തോടെ നിർമ്മാണം തുടങ്ങിയ വീട്‌ സ്ഥാപനത്തിന്റെ വാർഷികദിനമായ മെയ് 28ന് പൂർത്തിയാക്കി കൈമാറണമെന്നായിരുന്നു ആഗ്രഹം.  ഇതിനിടെ ലോക്ക്‌ഡൗൺ വന്നതോടെ പണി നിലച്ചു. കാരുണ്യപ്രവർത്തനം മുടങ്ങാതിരിക്കാൻ ചിറ്റാരിക്കാൽ എസ്ഐ കെ പി വിനോദ് കുമാർ സഹായിച്ചു. അതിനാൽ കൃത്യസമയത്ത് തന്നെ പണിപൂർത്തിയാക്കി. പുതിയ വീട്ടിലേക്ക് പത്ത് സെന്റോളം സ്ഥലം നൽകി റോഡും ഒരുക്കി. വീടിന്റെ താക്കോൽ എം രാജഗോപാലൻ എംഎൽഎ പാറുഅമ്മയ്ക്ക് കൈമാറി. എസ്ഐ കെ പി വിനോദ്കുമാർ മുഖ്യാതിഥിയായി.
പ്രധാന വാർത്തകൾ
 Top