21 March Tuesday

കാണുവിൻ; പ്രിയ കൂട്ടരെ

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന പദയാത്രയോടനുബന്ധിച്ച്‌ അവതരിപ്പിക്കുന്ന ലഘുനാടകം ‘ഷീ ആർക്കൈവ്‌’

പിലിക്കോട്

എല്ലാം മാറുന്ന കാലത്ത്‌ മനുഷ്യത്വവും സ്‌നേഹവും ഒരുമയും മാറുമോ? മാറാൻ അനുവദിക്കില്ലെന്ന്‌ പുതുസംഗീതത്തിന്റെ അകമ്പടിയിൽ ‘ഷി ആർക്കൈവ്‌’ വിളിച്ചുപറയുന്നു. ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന പദയാത്രയോടനുബന്ധിച്ച്‌ അവതരിപ്പിക്കുന്ന ലഘുനാടകമാണ്‌ നിറഞ്ഞ കൈയടിയാൽ പതിവുനാടക സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത്‌. ‘‘കാണൂ എൻ നാട്ടുകാരെ, കേൾക്കൂ എൻ കൂട്ടുകാരേ, ഇനി പതിവുകൾ മാറുംവഴികൾ, മാറും തിരകൾ മാറും ഇവിടെ’’ റാപ്പ് സംഗീതത്തിന്റെ അകമ്പടിയിൽ ഇന്നിന്റെ സ്‌ത്രീയവസ്ഥയെ അവതരിപ്പിച്ചാണ്‌ തുടക്കം. സ്ത്രീ ജീവിതാവസ്ഥയെ മെച്ചപ്പെടുത്താനുള്ള പദ്ധതികളുടെ ആർക്കൈവ് തയ്യാറാക്കാനായി ഒരു ഐടി ടീമിനെ ഏൽപ്പിക്കുന്നു. ഒരുറാപ്പ് സംഗീത സംഘത്തിലെ അംഗങ്ങളായും ഐ ടി പ്രൊഫഷണലുകളായും കഥാപാത്രങ്ങൾ മാറി മറയുന്നു. അവർ ഉതിർക്കുന്ന റാപ്പ് സംഗീതം സമൂഹത്തിനു നേരെയുള്ള ചോദ്യങ്ങളാകുന്നു. സജിതാ മഠത്തിലാണ്‌ രചന. സംവിധാനം അരുൺലാൽ. ‘കോട്ട്’ വിൽക്കലാമേളയും കലാജാഥയിലുണ്ട്. ബി എസ് ശ്രീകണ്ഠൻ, വി കെ കുഞ്ഞികൃഷ്ണൻ എന്നിവരാണ്‌ രചന. സംവിധാനം: രവി ഏഴോം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top