പുൽപ്പള്ളി
വ്യാഴാഴ്ച രാത്രി ശശിമല കൂന്നത്ത് കവലയിലെ കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകൾ വ്യാപക നാശം വരുത്തി. വാഴ, തെങ്ങ്, കമുക് തുടങ്ങിയ കൃഷി നശിപ്പിച്ചു. ആയിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. മണ്ണം പുറത്ത് ചാക്കോയുടെ ഒരേക്കർ സ്ഥലത്തെ കൃഷി നശിച്ചു. കർണാടക വനാതിർത്തിയിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ആനകളിറങ്ങുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..