25 May Wednesday

വൈഐപി കാത്തിരിക്കുന്നു, നൂതന ആശയക്കാരെ

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
കൽപ്പറ്റ
കേരള സർക്കാർ രൂപീകരിച്ച കേരള ഡെവലപ്പ്‌മെന്റ് ആൻഡ്  ഇന്നോവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെഡിഐഎസ്‌സി) സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈഐപി) 2021 –--2024 ന്റെ ഐഡിയ രജിസ്‌ട്രേഷൻ തുടരുന്നു. 13നും 35നും ഇടയിലുള്ള വിദ്യാർഥികൾക്ക്  പുത്തൻ ആശയങ്ങൾ പങ്കുവയ്‌ക്കാനും പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന മൂന്ന് വർഷത്തെ പദ്ധതിയാണിത്. മെന്ററിങ്, സാമ്പത്തിക- സാങ്കേതിക സഹായങ്ങൾ തുടങ്ങിയവ ലഭിക്കും.
രണ്ടുമുതൽ അഞ്ചുവരെയുള്ള ടീമുകളായാണ്  രജിസ്റ്റർ ചെയ്യേണ്ടത്. ജില്ലാതല മൂല്യനിർണയത്തിൽ വിജയിക്കുന്ന കുട്ടികൾക്ക്  25,000 രൂപയും സംസ്ഥാന മൂല്യനിർണയത്തിൽ വിജയിക്കുന്ന കുട്ടികൾക്ക് 50,000 രൂപയും ലഭിക്കും. കൂടാതെ സംസ്ഥാന തലത്തിൽനിന്ന് മൂന്നുവർഷം മെന്ററിങ്ങും  സാമ്പത്തിക സഹായങ്ങളും ലഭിക്കും.
 ഏറ്റവും കൂടുതൽ പേർ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ രജിസ്റ്റർചെയ്യുന്ന സ്ഥാപനത്തിനും ആകർഷകമായ സമ്മാനങ്ങളുണ്ട്. ജില്ലയിൽനിന്ന്‌  5 ടീമുകൾ സംസ്ഥാനതല വിജയികളായി. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്. 
കുട്ടികൾക്ക്  വെബിനാർ ആവശ്യമെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്‌ ജില്ലയിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവിനെ ബന്ധപ്പെടാം. 
കെ-ഡിസ്‌ക് വയനാട് ജില്ലാ പ്രോഗ്രാം എക്‌സിക്യൂട്ടീവ്: അനു ജോസഫ്: - 8089695943. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top