26 February Wednesday

അറവുശാല തുറന്ന്‌ പ്രവർത്തിപ്പിക്കാനുള്ള ശ്രമം തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 29, 2020
നെടുമങ്ങാട് 
അനധികൃത അറവു ശാലയും മൃഗത്തോല്‍ സംസ്കരണ യൂണിറ്റും വീണ്ടും തുറക്കുവാനുള്ള ശ്രമം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തടഞ്ഞു. നെടുമങ്ങാട്  പത്താംകല്ല് മരുതിനകത്ത്  സജീറുദ്ദീന്‍, ഇമാം ബാദുഷ എന്നിവര്‍  നടത്തിയിരുന്ന അറവുശാല തുറന്ന്‌ പ്രവർത്തിപ്പിക്കുന്നതാണ്‌ തടഞ്ഞത്‌. ഇവിടുത്തെ അവശിഷ്ടങ്ങളും മലിന ജലവും പ്രദേശങ്ങളിലാകെ തളം കെട്ടിക്കിടന്ന്  ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടര്‍ന്ന് 2014ല്‍ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ച്  പ്രവര്‍ത്തനം മരവിപ്പിച്ചിരുന്നു. പരിശോധിച്ച്‌ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അറവുശാലയും മൃഗത്തോൽ സംസ്കരണ യൂണിറ്റും അടച്ചു പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് കഴിഞ്ഞ ദിവസം അറവുശാല വീണ്ടും തുറന്നു പ്രവർത്തിക്കുവാനുള്ള നടപടികളുമായി ഉടമകള്‍ രംഗത്തു വന്നത്. കരകുളം  പഞ്ചായത്ത്‌ പ്രസിഡന്റ് എം എസ് അനിലയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും  പഞ്ചായത്ത് ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി അറവുശാലയും സംസ്കരണ യൂണിറ്റ് ഷെഡും പൊലീസിന്റെ സഹായത്തോടെ പൊളിച്ചുമാറ്റി.
 
പ്രധാന വാർത്തകൾ
 Top