കട്ടപ്പന
കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം സെക്രട്ടറി ആന്റണി ജോസഫ് കുഴിക്കാട്ടും കുടുംബാംഗങ്ങളും വാർഡ് പ്രസിഡന്റ് ജോസും കുടുംബാംഗങ്ങളും പ്രവർത്തകരും രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺഗ്രസിന്റെ വഞ്ചാനാപരമായ നിലപാടിലും അഴിമതിയിലും പ്രതിഷേധിച്ചാണ് രാജി.
മേപ്പാറയിൽ നടന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ രാജിവച്ചവരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗം കെ എൻ ബിനു, ലോക്കൽ സെക്രട്ടറിമാരായ കെ സി ബിജു, വി വി ജോസ് എന്നിവർ സംസാരിച്ചു. രാജിവച്ചുവന്നവർ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥികൾ, ലോക്കൽ കമ്മിറ്റിയംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
അടിമാലി
ആനച്ചാൽ ചെങ്കുളത്ത് വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന് രാജിവച്ചുവന്നവരെ മന്ത്രി എം എം മണി സ്വീകരിച്ചു. മുസ്ലിംലീഗ് ആനച്ചാൽ യൂണിറ്റ് പ്രസിഡന്റ്, എസ്ടിയു ആനച്ചാൽ യൂണിറ്റ് ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന ഷമീർ എഴുത്താനിക്കാട്ടിൽ, ലീഗ് പ്രവർത്തകൻ അഷ്റഫ് കുഴിപ്പിള്ളിൽ, കോൺഗ്രസ് പ്രവർത്തകൻ പോൾ ജോസഫ്, ബിജെപി പ്രവർത്തകരായ ജോളി പറയഞ്ചാലിൽ, ഉഷ പറയഞ്ചാലിൽ എന്നിവരാണ് സിപിഐ എമ്മുമായി യോജിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചത്.
പരിപാടിയിൽ ആനച്ചാൽ ലോക്കൽ സെക്രട്ടറി പി ബി സജീവ് പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..