17 January Sunday

ഭൂമിയുടെ ജീവൻ

കെ ഗിരീഷ്‌Updated: Saturday Nov 28, 2020

തൃശൂർ

വിസ്‌മൃതിയിലേക്ക്‌ ആണ്ടുപോയേക്കാമായിരുന്ന പെരുന്തോടിന്‌ ജീവൻ തിരിച്ചു കിട്ടി. ആർത്തി മൂത്ത്‌ ആരൊക്കെയോ കൈയേറിയ വടക്കാഞ്ചേരി പുഴ  അതിന്റെ പൂർവപ്രൗഢിയോടെ ഒഴുകുന്നു. നൂറുകണക്കിന്‌ കുളങ്ങൾ, തോടുകൾ ഭൂമിക്ക്‌ അതിന്റെ ജീവൻ തിരികെ നൽകിയ കാലമായിരുന്നു ഇക്കഴിഞ്ഞ അഞ്ചാണ്ട്‌. 
ഭൂമിയുടെ ജീവൻ   സമസ്‌ത ജീവജാലങ്ങളുടേയും ജീവൻകൂടിയാണെന്ന തിരിച്ചറിവുകൂടിയാണ്‌ ഇക്കാലത്തുണ്ടാക്കിയത്‌. ആയിരങ്ങളുടെ കുടിവെള്ളം, കൃഷി എന്നിവയ്‌ക്കു കൂടിയാണ്‌ ഇക്കാലത്ത്‌ പരിഹാരമായത്‌. 
മാലിന്യം ജീവനുതന്നെ ഭീഷണിയായ കാലത്തെയാണ്‌ അതിജീവിച്ചത്‌. മാലിന്യത്തെ എങ്ങനെ വരുമാനമാക്കാമെന്ന പുതിയ പാഠങ്ങളും ഇക്കാലം പറഞ്ഞു തന്നു. ഹരിതമിഷൻ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിപ്ലവമായിരുന്നു. 
തൃശൂരിലെ കാര്യം
ജില്ലയിൽ മിഷന്റെ ആരംഭകാലംമുതൽ നടപ്പാക്കിയിട്ടുള്ള ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, മഴവെള്ള സംഭരണം, ഭൂഗർഭജല പരിപോഷണം, ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കൽ എന്നിവ മാതൃക യായി. സ്ലൂയിസുകളുടെ സംരക്ഷണം, മത്സ്യകൃഷി, കയർ ഭൂവസ്ത്രം വിരിക്കൽ, ഇക്കോ ടൂറിസം പ്രവർത്തന സാധ്യത വിലയിരുത്തൽ എന്നിവ മിഷന്റെ ഭാഗമായി നടത്തി. - 
ക്ലീൻ കേരള
ക്ലീൻ കേരള കമ്പനി വഴി 45 ടൺ ഇലക്ട്രോണിക് മാലിന്യമാണ് ജില്ലയിൽ നിർമാർജനം ചെയ്തത്. വിവിധ എംസിഎഫിൽനിന്നും 690 ടൺ മിശ്രിത വേസ്റ്റും നീക്കം ചെയ്തു. 
പച്ചത്തുരുത്ത്‌
ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്ന പ്രദേശങ്ങളിൽ ആ പ്രദേശത്തിന്റെ സവിശേഷതകൾക്കിണങ്ങിയ വൃക്ഷങ്ങൾ നട്ടുവളർത്തി രൂപപ്പെടുത്തി എടു ക്കുന്ന ചെറുവനങ്ങളാണ് പച്ചത്തുരുത്തുകൾ. പച്ചത്തുരുത്ത് ജില്ലയിൽ 47 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1578 സെന്റിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. -- 
ഇനി ഞാൻ ഒഴുകട്ടെ
തോടുകളും അവയിലേക്കെത്തുന്ന നീർച്ചാലുകളും മലിനമാകുന്നതു തടയാനും പുഴകൾ മാലിന്യ മുക്തമാക്കുന്നതിനുംവേണ്ടിയുള്ളതാണ് ഇനി ഞാൻ ഒഴുകട്ടെ പദ്ധതി. ജില്ലയിലെ 80 തദ്ദേശ സ്ഥാപനങ്ങളുടെ നേ തൃത്വത്തിൽ 80 നീർച്ചാലുകളുടെ പുനരുജ്ജീവന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. 
കുളങ്ങൾ
നൂറുകണക്കിന്‌ കുളങ്ങളും കിണറുകളുമാണ്‌ പദ്ധതിയുടെ ഭാഗമായി വീണ്ടെടുത്തത്‌. പായലും മാലിന്യവും ചെളിയും നിറഞ്ഞ്‌ ഉപയോഗശൂന്യമായവയായിരുന്നു ഇവയിൽ പലതും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top