08 December Wednesday

952 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

കോവിഡ്

തൃശൂർ 

ജില്ലയിൽ ബുധനാഴ്ച  952 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. 10.35 ശതമാനമാണ്‌ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരായി 3,497 പേരാണ്‌ ചികിത്സയിൽ കഴിയുന്നത്‌. തൃശൂർ സ്വദേശികളായ 77 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്‌. 
സമ്പർക്കം വഴി 943 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 9,201  സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ജില്ലയിൽ ഇതുവരെ 35,52,937 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 22,91,241 പേർ ഒരു ഡോസും  12,61,696 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top