24 November Tuesday

മകനൊപ്പം കായലിൽചാടി മരിച്ച യുവതിയുടെ ഭർത്താവ്‌ തൂങ്ങിമരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020

സിജുചന്ദ്രൻ

കുണ്ടറ 
മൂന്നു വയസ്സുള്ള മകനുമായി കായലിൽചാടി മരിച്ച യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ബസ് കണ്ടക്ടർ പെരിനാട് ഇടവട്ടം വെൽഫെയർ സ്കൂളിന് സമീപം സിജു ഭവനിൽ  സിജുചന്ദ്രൻ (32) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. 
ഞായറാഴ്ചയാണ്‌ സിജുവിന്റെ ഭാര്യ രാഖി (22) മകൻ ആദിയുമായി വീടുവിട്ടിറങ്ങിയത്‌. ഇരുവരുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച അഷ്ടമുടിക്കായലിൽ കൈതക്കോടിയിൽനിന്ന്‌  ഫയർഫോഴ്‌സ് സംഘം കണ്ടെത്തിയിരുന്നു. സംഭവത്തെത്തുടർന്ന് ഒളിവിൽപ്പോയ സിജുവിനുവേണ്ടി   പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top