23 November Monday

പ്രതിഷേധമുയർത്തി ജനപ്രതിനിധികളുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020

പനയം റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ വി കെ അനിരുദ്ധൻ ഉദ്ഘാടനംചെയ്യുന്നു

പുനലൂർ
പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാനുള്ള റെയിൽവേ തീരുമാനത്തിനെതിരെ പുനലൂരിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സിപിഐ എം ജനപ്രതിനിധികൾ ധർണ നടത്തി. രാവിലെ 10 മുതൽ പുനലൂർ, തെന്മല, ആര്യങ്കാവ് സ്റ്റേഷനുകൾ പ്രതിഷേധകേന്ദ്രമായി. തെന്മലയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം എ രാജഗോപാൽ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ആർ ലൈലജ അധ്യക്ഷയായി. ആർ സുരേഷ്, എ ജോസഫ്, വി എസ് മണി എന്നിവർ നേതൃത്വം 
നൽകി. 
പുനലൂർ സ്റ്റേഷനിൽ ഏരിയ സെക്രട്ടറി എസ് ബിജു ഉദ്ഘാടനംചെയ്തു. മുനിസിപ്പല്‍ ചെയർമാൻ കെ എ  ലത്തീഫ് അധ്യക്ഷനായി. സുഭാഷ് ജി നാഥ്, വി ഓമനക്കുട്ടൻ, സുബി, സുശീലാ രാധാകൃഷ്ണൻ,  ടൈറ്റസ്‌ സെബാസ്റ്റ്യൻ, ഏ ആർ കുഞ്ഞുമോൻ, എസ് അൻവർ, എസ് എൻ രാജേഷ്  എന്നിവർ സംസാരിച്ചു. 
ആര്യങ്കാവ് സ്റ്റേഷനിൽ ഏരിയ കമ്മിറ്റി അംഗം ടി ചന്ദ്രാനന്ദൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ആർ പ്രദീപ് അധ്യക്ഷനായി. വിനു മാത്യൂ, സി ചന്ദ്രൻ, ബിനീഷ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top