06 December Tuesday

സി പി ബാലൻവൈദ്യരെ നാട്‌ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

ചേളന്നൂരിൽ സി പി ബാലൻ വൈദ്യർ അനുസ്മരണ പൊതുയോഗം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി 
ഉദ്ഘാടനം ചെയ്യുന്നു

ചേളന്നൂർ

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കൺട്രോൾ കമീഷൻ ചെയർമാനും കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന സി പി ബാലൻവൈദ്യരുടെ 14ാം അനുസ്മരണദിനം ആചരിച്ചു. 

രാവിലെ ഏഴിന് വൈദ്യരുടെ ചേളന്നൂർ പുതിയേടത്ത് താഴത്തുളള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. 

ജില്ലാ കമ്മിറ്റി അംഗം കെ എം രാധാകൃഷ്ണൻ അധ്യക്ഷനായി. മന്ത്രി എ കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം മാമ്പറ്റ ശ്രീധരൻ എന്നിവർ സംസാരിച്ചു. 

ലോക്കൽ സെക്രട്ടറി സി പി ബിജു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top