04 December Sunday

സുമനസ്സുകളുടെ 
കനിവുതേടി സീന

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

സീനാ ജയിംസ്

ചവറ
ഇരുവൃക്കയും തകരാറിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു. ചവറ തട്ടാശേരി പുളിമൂട്ടില്‍ ജയിംസിന്റെ ഭാര്യ സീനാ ജയിംസ് (42)- ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്‌. രണ്ടുവര്‍ഷമായി ചികിത്സയിലുള്ള സീനയ്ക്ക്‌ മരുന്നിനു മാത്രം ആഴ്ചയില്‍ 6000- രൂപ ചെലവുണ്ട്‌. ഉടനടി വൃക്ക മാറ്റിവയ്‌ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 20- ലക്ഷത്തോളം രൂപയാകും. 
സീനയും ഭർത്താവും രണ്ടുമക്കളും വാടകവീട്ടിലാണ് താമസം. മക്കളുടെ വിദ്യാഭ്യാസവും വീട്ടുവാടകയും ചികിത്സയും എല്ലാംകൂടി വലിയൊരു തുക മാസം വേണ്ടിവരും. ജയിംസിന് ജോലിക്കുപോകാനും കഴിയുന്നില്ല. ചവറ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബുവിന്റെ നേതൃത്വത്തില്‍ സീനാ ജയിംസ് ചികിത്സാ ധനസഹായ സമിതി രൂപീകരിച്ച്‌ എസ്‌ബിഐ ചവറ ശാഖയില്‍ അക്കൗണ്ട് തുടങ്ങി. നമ്പർ 67131321586. ഐഎഫ്എസ്‌സി കോഡ്: SBIN 007055. ഫോണ്‍: 9947043192.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top