31 October Saturday

കാർ പാഞ്ഞുകയറി വഴിയരികിൽ നിന്നയാൾ‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
ചാത്തന്നൂർ
പരവൂർ പൊഴിക്കരയിൽ നിയന്ത്രണംവിട്ട കാർ ബൈക്ക്‌ യാത്രക്കാരെയും വഴിയരികിൽനിന്നയാളെയും ഇടിച്ചുതെറിപ്പിച്ച്‌ ഒരാൾ മരിച്ചു. 3 പേർക്ക്‌ ഗുരുതര പരിക്കേറ്റു. മത്സ്യത്തൊഴിലാളിയായ പരവൂർ കോങ്ങാൽ തെക്കൻവിള വീട്ടിൽ കബീർ (40) ആണ് മരിച്ചത്. പൊഴിക്കര അമ്പലത്തിനു സമീപം കെ സി കേശവനാശാൻ ഗ്രന്ഥശാലയ്‌ക്കുമുന്നിൽ രാത്രി 8.15 നാണ് അപകടം. പരവൂരിൽനിന്ന്‌ പൊഴിക്കര ഭാഗത്തിലേക്ക് വന്ന കാർ ബൈക്കിലും വഴിയിൽ നിന്നിരുന്ന കബീറിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 
സ്‌കൂട്ടറിൽ വന്ന കബീർ വണ്ടി ഒതുക്കി  സുഹൃത്തുക്കളോട്‌ സംസാരിച്ചിരിക്കെയാണ്‌ അപകടം.  ബൈക്ക് യാത്രക്കാരെ ഇടിച്ച കാർ കബീറിനുനേരെ പാഞ്ഞുകയറി. ബൈക്ക്‌ യാത്രക്കാരായ കലക്കോട് ഉമസദനത്തിൽ ദീപക് (19),  കലയ്ക്കോട് പെരുംകുളം വയൽവീട്ടിൽ  മനു (20), രഞ്ജിത്ത് (22) എന്നിവരെ ഗുരുതര പരിക്കുകളോടെ കൊല്ലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  കബീറിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മൂനയാണ്‌ ഭാര്യ. മക്കൾ: മിസ്ഹബ്, 
മുഹ്സിന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top