28 September Tuesday

ഓൺലൈനിൽ പാവയുണ്ടാക്കി കുട്ടിപ്പരിശീലനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

ചെറുവത്തൂർ ബിആർസി യുടെ പ്രവൃത്തി പരിചയ 
പരിശീലനത്തിൽനിന്ന്

 തൃക്കരിപ്പൂർ 

കോവിഡ് കാലം സർഗാത്മകമാക്കി ചെറുവത്തൂർ ബിആർസി.  പ്രവൃത്തി പരിചയ അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈനായി  നിർമാണ കളരി സംഘടിപ്പിച്ചു. 
 ഇരുന്നൂറ്റമ്പത് കുട്ടികൾ വരെ കരകൗശല വസ്തുക്കളുടെ നിർമാണത്തിൽ പങ്കു ചേർന്നു. ഉൽപന്നങ്ങൾ നിർമിക്കുന്ന രീതി കുട്ടികൾ യൂട്യൂബിലും മറ്റും അപ്ലോഡ് ചെയ്തു.
ജില്ലാ പ്രോജക്ട് കോ-ഡിനേറ്റർ പി രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. എൻസിഇആർടി റിസോഴ്സ് പേഴ്സൺ പ്രമോദ് അടുത്തില, പ്രകാശൻ പയ്യന്നൂർ, ടി വി സപ്ന ഉദിനൂർ, ടി പി സരിത, വി വി രാധ, കെ വി ശ്രീജ, കെ വി ഉഷ, എ പി ബിന്ദു, പി സന്ധ്യ, സി വി സജിന എന്നിവർ ക്ലാസെടുത്തു. വി എസ് ബിജുരാജ്, പി വേണുഗോപാലൻ, അനൂപ് കുമാർ കല്ലത്ത്, എം ഗിരിജ, സി സുമ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top