20 September Monday

റോഡിൽ മാലിന്യക്കൂമ്പാരം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021
പിലാത്തറ
ചെറുതാഴം ഗവ.  ഹയർ സെ ക്കൻഡറി സ്കൂളിന് സമീപത്ത് ശ്രീസ്ഥ റോഡിൽ  ചാക്കുകളിൽ കെട്ടിയ മാലിന്യങ്ങൾ തള്ളി. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. പ്ലാസ്റ്റിക് സഞ്ചികൾ, കുപ്പികൾ, ഉപയോഗശൂന്യമായ  ഇലക്ട്രിക് സാധനങ്ങൾ എന്നിവയാണ്‌ തള്ളിയത്‌. പഞ്ചായത്ത് അധികൃതരുടെ പരാതിയെതുടർന്ന് പരിയാരം പൊലീസ് കേസെടുത്തു . അവശിഷ്ടങ്ങളിൽനിന്ന് കിട്ടിയ ഇലക്ട്രിക് ബില്ലിലെ  നമ്പർ നരിക്കോട് സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.  തൊഴിലുറപ്പ് തൊഴിലാളികൾ ആഴ്ചകൾക്കുമുമ്പ് വൃത്തിയാക്കിയ സ്ഥലത്താണ് മാലിന്യം തട്ടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top