28 September Tuesday
അന്വേഷണംനടത്തും

വാക്‌സിൻ മാറിയതായി പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021
 
മാനന്തവാടി
ആദ്യ ഡോസ് കോവാക്‌സിൻ സ്വീകരിച്ചയാൾക്ക്‌ രണ്ടാം ഡോസ്  സ്വീകരിക്കാനെത്തിയപ്പോൾ കോവീഷീൽഡ് വാക്‌സിൻ കുത്തിവെച്ചതായി പരാതി. കണിയാരം പാലാക്കുളി തെക്കേക്കര വീട്ടിൽ  മാനുവൽ മത്തായി (59) ക്കാണ്‌ കുത്തിവെപ്പ്‌ മാറിയത്‌.  സംഭവത്തിൽ ആർസിഎച്ച്‌ ഓഫീസർ അന്വേഷണം നടത്തുമെന്ന്‌ ഡിഎംഒ പറഞ്ഞു. 
     ജൂൺ 10 ന് കുറുക്കൻമൂല പിഎച്ച്‌സിയിൽ നിന്നാണ് മാനുവൽ ആദ്യ ഡോസ് കോവാക്‌സിൻ സ്വീകരിച്ചത്. എന്നാൽ ജൂലൈ 23 ന് കണിയാരം പള്ളിയിൽ വെച്ച് നടന്ന ക്യാമ്പിൽ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാനെത്തിയപ്പോഴാണ് ആദ്യ ഡോസ് എന്ന പേരിൽ കോവിഷീൽഡ് വാക്‌സിൻ ഇദ്ദേഹത്തിന് കുത്തിവെച്ചത്. സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് വാക്‌സിൻ മാറിയതറിയുന്നതെന്ന്‌ പരാതിയിൽ പറയുന്നു. അതേസമയം ആദ്യ ഡോസ്‌ വാക്‌സിൻ എടുത്ത കാര്യം രണ്ടാം ഡോസിനെത്തിയപ്പോൾ 
പറഞ്ഞിട്ടില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ വിശദീകരിച്ചു.  സംഭവത്തിൽ ക്യാമ്പിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർക്കും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. മാനുവലിന്‌ നിലവിൽ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും തുടർന്നും അദ്ദേഹത്തിന്റെ ആരോഗ്യം പ്രശ്‌നങ്ങൾ നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top