14 August Friday

ഓൺലൈൻ പഠനം: നെറ്റ്‌വർക്ക്‌ കുരുക്കഴിക്കാൻ ബിഎസ്‌എൻഎൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കണ്ണൂർ 
ജില്ലയിലെ മലയോരപ്രദേശങ്ങളിലെ  നെറ്റ്‌വർക്ക്‌ തകരാറുകൾ  പരിഹരിക്കാൻ നടപടിയുമായി ബിഎസ്‌എൻഎൽ.  സിഗ്നൽ ലഭ്യത കൂട്ടാൻ അമ്പത്‌ പുതിയ സെക്ടറുകളാണ്‌  സ്ഥാപിച്ചത്‌. നെറ്റ്‌ വർക്ക്‌ ‌ ലിങ്കുകളിലെ ഡാറ്റാ ഉപയോഗം കൂടുമ്പോൾ സിഗ്നലിന്റെ ഗുണനിലവാരം കുറയുന്ന  നെറ്റ്‌വർക്ക്‌ കൺജഷൻ ഒഴിവാക്കാനാണ്‌ സെക്ടറുകളുടെ എണ്ണം കൂട്ടുന്നത്‌. ഒരു സെക്ടർ അധികം വരുമ്പോൾ 64 പേർക്ക്‌ സേവനം നൽകിയിരുന്നിടത്ത്‌ 128 പേർക്ക്‌ ലഭ്യമാക്കാനാവും. 
ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ സാഹചര്യത്തിൽ പരാതികൾ വേഗത്തിൽ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ബിഎസ്‌എൻഎൽ ഡിവിഷണൽ എൻജിനിയർ(മൊബൈൽ) പി വി രാഗേഷ്‌ അറിയിച്ചു.  കഴിഞ്ഞ മാസങ്ങളിലായി 300ൽപരം ബ്രോഡ് ബാൻഡുകൾ ബിഎസ്‌എൻഎൽ പുതുതായി സ്ഥാപിച്ചു. ബിഎസ്‌എൻഎൽ കരാർ തൊഴിൽ മേഖലയിൽ വന്ന മാറ്റങ്ങളും  നെറ്റ്‌വർക്ക്‌ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനെ  ബാധിക്കുന്നുണ്ട്‌. ജിയോ, എയർടെൽ,  ഐഡിയ, വോഡഫോൺ  തുടങ്ങിയ നെറ്റ്‌ വർക്കുകൾക്കെല്ലാം ലോക്ക്‌ ഡൗൺകാലത്ത്‌ പുതിയ കണക്‌ഷനുകൾ  വന്നിട്ടുണ്ട്‌. 
ചെറുപുഴ, ആലക്കോട്‌, ആറളം, കൊട്ടിയൂർ, കുടയാന്മല, നെല്ലിക്കുറ്റി തുടങ്ങിയ മലയോര പ്രദേശങ്ങളിൽ നെറ്റ്‌വർക്ക്‌ പ്രശ്‌നം രൂക്ഷമാണ്‌. വിദ്യാർഥികളെ ബാധിക്കുന്നതിനാൽ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌ പ്രധാന മൊബൈൽ കമ്പനികളുടെ റീജണൽ മാനേജർമാർക്കെല്ലാം കത്തയച്ചിട്ടുണ്ട്‌. വിഷയം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുമുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top