12 August Wednesday

11 പേർക്കുകൂടി കോവിഡ് 19

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കാസർകോട്‌
ജില്ലയിൽ 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒമ്പത് പേർ വിദേശത്ത് നിന്നെത്തിയവരും രണ്ട് പേർ മഹാരാഷ്ട്രയിൽ നിന്നുമെത്തിയവരുമാണ്‌. അഞ്ച് പേർ രോഗമുക്തി നേടി.  14ന് കുവൈത്തിൽ നിന്നെത്തിയ 43,25 വയസുള്ള മഞ്ചേശ്വരം, പള്ളിക്കര സ്വദേശികൾ, 23ന് കുവൈത്തിൽ നിന്നെത്തിയ 26, 27 വയസുള്ള കാഞ്ഞങ്ങാട് സ്വദേശികൾ, 20ന് കുവൈത്തിൽ നിന്നെത്തിയ അജാനൂർ സ്വദേശി (46), 13ന് അബുദാബിയിൽ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശിനി (25), 22ന് കുവൈത്തിൽ നിന്നെത്തിയ മീഞ്ച സ്വദേശി (43), 16ന് കുവൈത്തിൽ നിന്നെത്തിയ പനത്തടി സ്വദേശി (34), ആറിന് ഒമാനിൽ നിന്നെത്തിയ വോർക്കാടി സ്വദേശി (36) എന്നിവർക്ക്‌ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്ന്‌ 16ന് വന്ന കോടോം ബേളൂർ സ്വദേശി (34), ഏഴിന് വന്ന മംഗൽപാടി സ്വദേശി (41) എന്നിവർക്കും രോഗമുണ്ടായി.
കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരോഗ്യ പ്രവർത്തക(34), മഹാരാഷ്ട്രയിൽ നിന്നെത്തിയ ബദിയഡുക്ക സ്വദേശി (26), അബുദാബിയിൽ നിന്നെത്തിയ ബദിയഡുക്ക സ്വദേശി (32), ഹരിയാനയിൽ നിന്നെത്തിയ കിനാനൂർ കരിന്തളം സ്വദേശി (36), മഹാരാഷ്ട്രയിൽ നിന്നെത്തിയ പടന്ന സ്വദേശി (19) എന്നിവർക്കാണ്‌ രോഗമുക്തി. 
123 പേരാണ്‌ നിലവിൽ ചികിത്സയിലുള്ളത്‌. ആകെ  രോഗികളുടെ എണ്ണം 433 ആയി. രോഗമുക്തി നേടിയവർ 310.  ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 5884 പേരാണ്‌. പുതിയതായി  359 പേരെ നിരീക്ഷണത്തിലാക്കി. 205 പേരുടെ സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചു. 545 പേരുടെ ഫലം ലഭിക്കാനുണ്ട്. 338 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top