12 August Wednesday

ഓൺലൈൻ എൻറോൾമെന്റ‌് ജില്ലയിൽനിന്ന്‌ 6 പേർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

 കാഞ്ഞങ്ങാട‌്

സംസ്ഥാനത്തെ 785 നിയമ വിദ്യാർഥികൾ ഓൺലൈനിൽ എൻറോൾ ചെയ‌്തപ്പോൾ ജില്ലയിൽനിന്ന‌് ആറു പേർക്കാണ‌്  അവസരം കൈവന്നത‌്. എസ‌്എഫ‌്ഐ മുൻ കാഞ്ഞങ്ങാട‌് ഏരിയാസെക്രട്ടറിയും ജില്ലാസെക്രട്ടറിയറ്റംഗവുമായ പടന്നക്കാട്ടെ എ  ശ്രീകാന്തും ഓൺലൈനിൽ എൻറോൾ ചെയ‌്തവരിൽപെടും. രാവണേശ്വരത്തെ  പി ഗിരീഷ‌് പാണന്തോട‌്, ‌വള്ളിക്കടവിലെ കാർത്തിക, ഇട്ടമ്മൽ കൊയലക്കുണ്ടിലെ എൻ എം  റിസ്വാന, പറക്ലായി സോണി പ്രേമരാജൻ, കളക്കരയിലെ അമ്പിളി എന്നിവരാണ‌് ജില്ലയിൽനിന്ന‌് എൻറോൾ ചെയ‌്ത‌ മറ്റുള്ളവർ.   ബാർ കൗൺസിൽ ഓഫീസിലിരുന്ന‌് ചെയർമാൻ അഡ്വ. കെ പി ജയചന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ പത്തിന‌് നടന്ന ഉദ‌്ഘാടനച്ചടങ്ങിനു ശേഷം 25 പേരടങ്ങുന്ന ഗ്രൂപ്പായാണ‌് സത്യവാചകം ചൊല്ലിയത‌്.    എൽഎൽബി പാസായ വിദ്യാർഥികൾ അവരവരുടെ വീടുകളിൽനിന്നാണ‌് ‌ സനദ‌് എടുത്തത‌്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top