12 August Wednesday

വഖഫ് ഭൂമി തട്ടിയവരുടെ രാജി ആവശ്യപ്പെട്ട്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

 തൃക്കരിപ്പൂർ

വഖഫ്‌ ഭൂമി തട്ടിയെടുത്തവർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം തൃക്കരിപ്പൂർ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച്‌ സംഘടിപ്പിച്ചു.  വഖഫ് ഭൂമി തട്ടിയെടുത്ത മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ, വി കെ ബാവ, എം ടി ജബ്ബാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്‌.  
 ജില്ലാ സെക്രട്ടറിയേറ്റംഗം വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. എം വി സുകുമാരൻ അധ്യക്ഷനായി. ഏരിയാ കമ്മറ്റിയംഗങ്ങളായ കെ വി ജനാർദ്ദനൻ, പി എ റഹ്മാൻ, ടി വി കുഞ്ഞികൃഷ്ണൻ, കെ ശ്യമള എന്നിവർ സംസാരിച്ചു. എം സജേഷ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top