22 August Thursday

സർക്കാർ വിവിധ പദ്ധതികൾക്കായി പ്രഖ്യാപിച്ച സബ്‌സിഡികളും മറ്റാനുകൂല്യങ്ങളും

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

 

ജൈവകൃഷി വികസനം
ജൈവകൃഷി പ്രോൽസാഹിപ്പിക്കാൻ  ജില്ലക്ക് 17.81 ലക്ഷം രൂപയാണ് ഈ വർഷം അനുവദിച്ചത്.   ജൈവകൃഷി ക്ലസ്റ്ററുകൾക്കുള്ള പ്രോൽസാഹനം, ഇക്കോ ഷോപ്പുകൾ, ജൈവ കാർഷികരംഗത്തെ ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തുകൾക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെ അവാർഡുകൾ എന്നിവ  ഉൾപ്പെടുത്തിയിട്ടുണ്ട‌്. 
ഗ്രോ ബാഗ് ടെറസ് കൃഷി
നഗരങ്ങളിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കാൻ  കൃഷിഭവനുകളുടേയും അഗ്രോ സർവീസ് സെന്ററുകളുടേയും സാങ്കേതിക സഹായത്തോടെയാണ് ഗ്രോ ബാഗ് ടെറസ് കൃഷി ആരംഭിച്ചത്. വ്യത്യസ്തയിനം പച്ചക്കറികൾ കൃഷിചെയ്യാവുന്ന രീതിയിൽ ഒരു യൂണിറ്റിന് 25 ഗ്രോ ബാഗുകളാണുണ്ടാവുക. 
കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് പരിധിയിലുള്ളവർക്ക് 75 ശതമാനം (യൂണിറ്റിന് 1500 രൂപ) നിരക്കിൽ സബ്സിഡി ലഭിക്കും.  ജില്ലയിൽ 3000 ഗ്രോ ബാഗ് യൂണിറ്റുകളാണ് വിതരണംചെയ്യുക. മുൻ വർഷങ്ങളിൽ വിതരണംചെയ്ത 3000 ഗ്രോ ബാഗുകളുടെ പുനരുദ്ധാരണത്തിന് യൂണിറ്റ് ഒന്നിന് 200 രൂപ വീതവും സബ്സിഡി ലഭ്യമാകും.
പച്ചക്കറി കൃഷിയിലൂടെ 
വേസ്റ്റ് മാനേജ്മെന്റ്
 ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങളെ ജൈവമാലിന്യ - മണ്ണിര കമ്പോസ്റ്റുകളാക്കി ഗ്രോ ബാഗുകളിൽ ജൈവ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്ന രീതിയാണിത്.  
ജില്ലയിൽ ആകെ 250 യൂണിറ്റുകൾക്ക് 6.25 ലക്ഷം രൂപയാണ് സഹായധനം നൽകുക. ഒരു കമ്പോസ്റ്റ് കുഴിക്ക് 2500 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക.
മിനി ഡ്രിപ്/വിക്ക് ഇറിഗേഷൻ
ഗ്രോ ബാഗ് യൂണിറ്റുകളിൽ പ്രയോഗിക്കുന്ന തിരിനന രീതിയായ മിനി ഡ്രിപ്/വിക്ക് ഇറിഗേഷൻ ശുദ്ധജലത്തിന്റെ അമിതോപയോഗം തടയുവാനും മണ്ണിന്റെ പോഷകങ്ങൾ നിലനിർത്താനും വിളകൾക്ക് അനുയോജ്യമായ രീതിയിൽ നനവ് ലഭിക്കുവാനും സഹായകമാണ്. 
യൂണിറ്റിന് സബ്സിഡിയുണ്ട്. ജില്ലയിലെ 150 യൂണിറ്റുകൾക്ക് യൂണിറ്റൊന്നിന് 2000 രൂപ നിരക്കിൽ മൂന്ന് ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാകും.
ഹരിതഗ്രൂപ്പ് രൂപീകരണം
നഗരങ്ങളിൽ വാർഡ് തലത്തിൽ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർചെയ്ത 50 അംഗങ്ങളടങ്ങിയ മൂന്നുമുതൽ അഞ്ചുവരെയുള്ള റസിഡന്റ്സ് അസോസിയേഷനുകൾ കൂടിച്ചേർന്നാണ് ഹരിതഗ്രൂപ്പ് രൂപീകരിക്കുന്നത്.  
പ്രസ്തുത ഗ്രൂപ്പിന്റെ രജിസ്ട്രേഷനും മറ്റ് നടത്തിപ്പ് ചെലവുകൾക്കുമായി 50,000 രൂപ സർക്കാർ സഹായം നൽകും. 'ഹരിതമിത്ര' വളന്റിയർമാരിലൂടെയാണ് ഹരിതഗ്രൂപ്പ് ഉൽപ്പാദിപ്പിച്ച ജൈവ പച്ചക്കറികളുടെ വിപണനം നടത്തുന്നത്. ജില്ലയിൽ നാല് ഹരിതഗ്രൂപ്പുകൾക്കായി രണ്ട് ലക്ഷം രൂപയുടെ ധനസഹായമാണ് നൽകുക.
പ്രധാന വാർത്തകൾ
 Top