ഉദുമ
എഴുത്തിനും വായനയ്ക്കും ഊന്നൽ നൽകിയ മത്സര പരിപാടികളുമായി ജില്ലാ ലൈബ്രറി കൗൺസിലിന്റെ സർഗോത്സവം ശനി സമാപിക്കും. രാവിലെ പത്തിന് സ്റ്റേജ് മത്സരം പാലക്കുന്ന് അംബിക ഇംഗ്ലീഷ് സ്കൂളിൽ തുടങ്ങും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്യും. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഗ്രന്ഥശാലാ ബാലവേദി അംഗങ്ങളായ മുന്നൂറോളം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവത്തിന്റെ സ്റ്റേജിതര ഇനങ്ങൾ വെള്ളിയാഴ്ച പൂർത്തിയായി.
സ്റ്റേജിതര വിജയികൾ
(ഒന്നും രണ്ടുംക്രമത്തിൽ)
ആസ്വാദനക്കുറിപ്പ് യുപി: അഭിനവ് ഷാജി (വിദ്യാപോഷിണി ഗ്രന്ഥാലയം പള്ളിക്കര), അർച്ചന (എ കെ ജി ഗ്രന്ഥാലയം പുല്ലൂർ), അഭിഷേക് (എം വി എസ് ഗ്രന്ഥാലയം മാച്ചിപ്പള്ളി), എച്ച്എസ്: എം അശ്വനി (എം ജി ഗ്രന്ഥാലയം ബേത്തൂർപാറ), ഇ വി ഹരിനന്ദന (ഇ എം എസ് കോളംകുളം), ഹൃദിക (നെരൂദ ബാനം), ചിത്രീകരണം യുപി: ശിവന്യ ദിലീപ് (പൊതുജന കുറ്റിവയൽ), ജെ വി നിഹാര (വിനു പൊള്ളക്കട), ദേവനന്ദ (ഇ എം എസ് കളരി). എച്ച്എസ്: വരുണ മോഹൻ (സഹൃദയ കുണ്ടംകുഴി), ആര്യശ്രീ (കുഞ്ഞമ്പു വൈദ്യർ സ്മാരകം കുട്ടിയാനം), അർജുൻ ഹരീഷ് (വിദ്യാപോഷിണി പള്ളിക്കര), കാർട്ടൂൺ യുപി: അജയ് ജയരാജ് (ഇ എം എസ് കോളംകുളം), ഗൗരി എസ് ദിനേഷ് (കെഎം കെ എരിക്കുളം), അതുൽ കൃഷ്ണ (ഇ എം എസ് പെരുമ്പള), എച്ച്എസ്: ആദർശ് രാജേന്ദ്രൻ (എ കെ ജി ചാമക്കുഴി), ദർശൻ അനിൽകുമാർ (കിനാത്തിൽ സാംസ്കാരിക), കെഎസ് അശ്വതി (ഇ എം എസ് കോളംകുളം), ഉപന്യാസം യുപി: അവന്തിക സുധീഷ് (പൊതുജന കുറ്റിവയൽ), യദു പ്രിയ (എം വി എസ് മാച്ചിപ്പള്ളി), എ വി ശ്രേയ (തൂലിക കക്കാട്ട്), എച്ച് എസ്: പി വി നിവേദിത (വിദ്യാപോഷിണി പള്ളിക്കര), ഹൃദിക ( നെരൂദ ബാനം), ഇ വി ഹരിനന്ദന (ഇ എം എസ് കോളംകുളം).
കഥാരചന യുപി: ഐശ്വര്യ (വിദ്യാപോഷിണി, പള്ളിക്കര), ടി വി അഗ്രിമ (കിനാത്തിൽ സാംസ്കാരിക സമിതി), പൂജാ രമേഷ് (കെഎം കെ മടിക്കൈ), എച്ച്എസ്: ഇ വി ഹരിചന്ദന (ഇ എം എസ് കോളംകുളം), സപ്ത (വിദ്യാപോഷിണി പള്ളിക്കര), ടി ആര്യശ്രീ (കുഞ്ഞമ്പു വൈദ്യർ സ്മാരക ഗ്രന്ഥാലയം കുട്ടിയാനം), കവിതാ രചന യുപി: കെ എം സാധിക (ഇ എം എസ് വേങ്ങാപ്പാറ), കെ വേദ (കിനാത്തിൽ സാംസ്കാരിക സമിതി), അൽമാസ് ഖാദർ (എ കെ ജി ചാമക്കുഴി), ശിവന്യ (ഇ എം എസ് കോളംകുളം), എച്ച്എസ്: അർജുൻ ഹരീഷ് (വിദ്യാപോഷിണി പള്ളിക്കര), എ ആര്യ (സഹൃദയ കുണ്ടംകുഴി), ഹൃദിക (നെരൂദ ബാനം).
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..