16 July Thursday

നിർധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
തിരുവനന്തപുരം
നിർധനരായ രോഗികൾക്ക്‌ സൗജന്യമായി ഡയാലിസിസിന്‌ സൗകര്യമൊരുക്കി നഗരസഭ. നഗരത്തിലെ സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും സൗജന്യമായി ഡയാലിസിസിനുള്ള പദ്ധതിയാണ് നഗരസഭ ആവിഷ്കരിച്ചിരിക്കുന്നത്. എസ്‌കെ ആശുപത്രി, ഇന്ത്യൻ ആശുപത്രി, നിംസ്, അൽ-ആരിഫ് ആശുപത്രി, പിആർഎസ്, കോസ്‌മോപൊളിറ്റൻ ഹോസ്പിറ്റൽ, ജിജി ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലാണ്‌ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്‌. 
 
വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ളവർക്കായിരിക്കും സേവനം - ലഭ്യമാവുക. രോഗികൾ ഡോക്ടറുടെ കുറിപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി - ബന്ധപ്പെട്ട വാർഡ് കൗൺസിലർ സാക്ഷ്യപ്പെടുത്തി ഹെൽത്ത് സർക്കിൾ മുഖേന നഗരസഭ ഹെൽത്ത് ഓഫീസർക്ക് സമർപ്പിക്കണം.ഡയാലിസിസിന് ആവശ്യമായ തുക നഗരസഭ നൽകും. ഡയാലിസിസ് തുടർച്ചയായി ചെയ്യുന്നതിന് സാമ്പത്തിക പ്രയാസങ്ങൾമൂലം  രോഗികൾ ബുദ്ധിമുട്ടുന്നതിനാലാണ്‌ നഗരസഭയുടെ പുതിയ പദ്ധതി. ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്തവരുടെ കുടുംബങ്ങൾക്ക് പദ്ധതി ആശ്വാസമാകുമെന്ന്‌ മേയർ കെ ശ്രീകുമാർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top