15 July Wednesday

ഹയര്‍ സെക്കന്‍ഡറി പരീക്ഷ; ആദ്യ ദിനം എഴുതിയത് 15,851 പേര്‍

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

 കോട്ടയം

ബുധനാഴ്‌ച പുനരാരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷയുടെ ആദ്യദിനത്തിൽ ജില്ലയിൽ എഴുതിയത് 15,851 വിദ്യാർഥികൾ. എല്ലാ വിഭാഗങ്ങളിലുമായി 22,584 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്ലസ്ടുവിൽ വിവിധ കോമ്പിനേഷനുകളിലായി  പരീക്ഷയെഴുതേണ്ടിയിരുന്ന 11,432 പേരിൽ 11,360 പേരും പ്ലസ് വണിൽ പരീക്ഷയെഴുതേണ്ടിയിരുന്ന 4532 പേരിൽ 4491 പേരുമാണ് എഴുതിയത്. ഹാജരാകാതിരുന്ന വിദ്യാർഥികളിൽ പലരും മാർച്ച് മാസത്തിൽ നടന്ന പരീക്ഷകളും എഴുതിയിരുന്നില്ലെന്ന് ഹയർസെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ബിനുകുമാരി പറഞ്ഞു. 131 കേന്ദ്രങ്ങളിലും കോവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിച്ചാണ് പരീക്ഷനടത്തിയത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top