02 July Thursday

കർഷകർക്ക്‌ ജൈവ ഗൃഹം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
കോട്ടയം
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷി വകുപ്പ് ജൈവ ഗൃഹം  പദ്ധതി നടപ്പാക്കുന്നു. കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി വളർത്തൽ, താറാവ് വളർത്തൽ , മത്സ്യ കൃഷി, തേനീച്ച വളർത്തൽ തുടങ്ങിയ സംരംഭങ്ങൾകൂടി  ഉൾപ്പെട്ട സംയോജിത കൃഷിയാണ് ലക്ഷ്യമിടുന്നത്. അഞ്ച്‌ സെന്റ്‌ മുതൽ അഞ്ച് ഏക്കർ വരെ  സ്ഥലമുള്ള കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്തും. സ്ഥല വിസ്തൃതിയുടെ അടിസ്ഥാനത്തിൽ നൽകുന്ന  ധനസഹായത്തിന്റെ വിവരങ്ങൾ   ചുവടെ.
അഞ്ചു മുതൽ 30 സെന്റ്‌ വരെ - 30,000 രൂപ, 31 മുതൽ 40 സെന്റ്‌ വരെ - 40,000 രൂപ, 41  മുതൽ അഞ്ച് ഏക്കർ വരെ -50,000 രൂപ.
    ധനസഹായത്തിന്റെ 70 ശതമാനം ആദ്യ വർഷവും 30 ശതമാനം രണ്ടാം വർഷവും മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലാകും നൽകുക. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കർഷകർ അതത് കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് ആത്മ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top