16 July Thursday

ജനകീയ മത്സ്യകൃഷി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
ആലപ്പുഴ
ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിക്ക്‌ അക്ഷേ ക്ഷണിച്ചു. കുളങ്ങളിലെ നൈല്‍ തിലാപ്പിയ കൃഷി, ആസ്സാം വാള, നാടന്‍ മത്സ്യം, ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ശുദ്ധജലാശയങ്ങളിലെയും ഓരു ജലാശയങ്ങളിലെയും കൂട് കൃഷി, ശാസ്ത്രീയ ഓരുജല മത്സ്യകൃഷി, ഒരു നെല്ലും ചെമ്മീനും പദ്ധതി, ശാസ്ത്രീയ ചെമ്മീന്‍ കൃഷി, പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍ വിത്ത് ഉത്പ്പാദന യൂണിറ്റ് തുടങ്ങിയവയാണ് പദ്ധതി.  അപേക്ഷ മത്സ്യഭവനുകളില്‍ നിന്നും ഫിഷറീസ് ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും.  ജൂണ്‍ നാലിന് മുമ്പ്‌ അപേക്ഷിക്കണം.  ഫോണ്‍: 0477 2252814, 0477 2251103
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top